Russia Ukraine War News: ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി ചുമതല വഹിച്ചിരുന്ന തന്‍റെ കാലയളവിലെ ഏറ്റവും ദുഃഖകരമായ നിമിഷം, ഒരു രാജ്യം മറ്റൊരു രാജ്യത്തിനെതിരെ ബലപ്രയോഗം നടത്തുന്നത് വലിയ തെറ്റ്, റഷ്യയുടെ നടപടികള്‍ക്കെതിരെ UN സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.
ഒരു രാജ്യം മറ്റൊരു രാജ്യത്തിനെതിരെ ബലപ്രയോഗം നടത്തുന്നത് തെറ്റാണെന്നും റഷ്യയുടെ നടപടി യുഎന്നിന്‍റെ പ്രമാണങ്ങൾക്കെതിരാണെന്നും തീർത്തും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും സെക്രട്ടറി ജനറൽ പ്രതികരിച്ചു.
റഷ്യയുടെ ഈ തെറ്റായ നീക്കം തെറ്റായ നീക്കം തിരിച്ചെടുക്കാൻ സാധിക്കാത്തതല്ലെന്ന് പുടിൻ ഓർക്കണം. യുക്രൈനിലെ സൈനിക നടപടി നിർത്തലാക്കണം. സൈന്യത്തെ റഷ്യയിലേക്ക് തിരികെ വിളിക്കണം, സെക്രട്ടറി ജനറൽ അഭ്യർത്ഥിച്ചു.
ആക്രമണത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ഒരു രാജ്യത്തിന് മാത്രമല്ല, കോവിഡിൽ നിന്ന് കരകയറുന്ന ഈ അവസരത്തില്‍ ഇത് ആഗോള സമ്പദ്‌വ്യവസ്ഥയുടെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ട് നമുക്ക് പ്രവചിക്കാൻ പോലും കഴിയില്ലെന്നും നിരവധി വികസ്വര രാജ്യങ്ങൾക്ക് വീണ്ടെടുക്കലിനുള്ള ഇടം ആവശ്യമാണെന്നും യുഎൻ മേധാവി പറഞ്ഞു. എണ്ണയുടെ ഉയർന്ന വില, ഉക്രെയ്നിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതി അവസാനിക്കൽ, അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരത മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി എന്നിവ നേരിടാന്‍ രാജ്യങ്ങള്‍ ഏറെ ബുദ്ധിമുട്ടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുക്രൈനിന് സാധ്യമായ എല്ലാ മാനുഷിക സേവനങ്ങളും UN വർദ്ധിപ്പിക്കുകയാണ്. യുക്രൈന്‍ ജനതയുടെ പ്രതിസന്ധി ഘട്ടത്തിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും എല്ലാ പിന്തുണകളും നൽകാനും യുഎൻ പ്രതിജ്ഞാബദ്ധരാണ്. ഏറ്റവും ദുർബലരായ ആളുകൾക്ക് അവർ ആരാണെന്നോ എവിടെയാണെന്നോ പരിഗണിക്കാതെ ജീവൻ രക്ഷോപാധികൾ ലഭ്യമാക്കുമെന്നും ആശ്വാസ നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി ജനറൽ വ്യക്തമാക്കി.
പക്ഷപാതമില്ലാതെ നിഷ്പക്ഷമായി മനുഷ്യത്വത്തിന് മുൻഗണന നൽകുന്നതാണ് യുഎന്നിന്‍റെ പ്രമാണം. അതിനാൽ ഈ നിർണായ ഘട്ടത്തിൽ എന്നത്തേയും പോലെ സാധാരണക്കാരുടെ സുരക്ഷയ്‌ക്ക് പ്രാഥമിക പരിഗണന നൽകും. യുഎൻ പ്രതിനിധികളും ജീവനക്കാരും യുക്രൈനിന് ആവശ്യമായ എല്ലാ സഹായങ്ങളുമെത്തിക്കാൻ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞതായും സെക്രട്ടറി ജനറൽ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...