Taliban: അഫ്ഗാനിസ്താനില്‍ സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് പൂട്ടിട്ട് താലിബാന്‍

Taliban bans women's beauty salons in Afghanistan: താലിബാൻ സർക്കാർ വക്താവാണ് നിരോധനവുമായി ബന്ധപ്പെട്ട വിവരം അറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 4, 2023, 06:42 PM IST
  • വീണ്ടും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വിലക്കുമായി താലിബാന്‍ ഭരണകൂടം.
  • ഒരു മാസത്തിനുള്ളില്‍ അഫ്ഗാനിസ്താനിലെ എല്ലാ ബ്യൂട്ടി പാര്‍ലറുകളും അടച്ചു പൂട്ടണമെന്നാണ് ഉത്തരവ്
  • താലിബാന്‍ സര്‍ക്കാര്‍ വക്താവ് മുഹമ്മദ് സിദ്ധിഖ് അകിഫ് മഹജറാണ് ഇക്കാര്യം അറിയിച്ചത്.
Taliban: അഫ്ഗാനിസ്താനില്‍ സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് പൂട്ടിട്ട് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്താനില്‍ വീണ്ടും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വിലക്കുമായി താലിബാന്‍ ഭരണകൂടം. രാജ്യത്തെ സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തി. താലിബാന്‍ സര്‍ക്കാര്‍ വക്താവ് മുഹമ്മദ് സിദ്ധിഖ് അകിഫ് മഹജറാണ് ഇക്കാര്യം അറിയിച്ചത്. 

നിരോധനവുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിവരങ്ങള്‍ സ്ഥിരീകരിച്ച സര്‍ക്കാര്‍ വക്താവ് നിരോധനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ തയ്യാറായില്ല. താലിബാന്‍ സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കത്തില്‍ സമുന്നത നേതാവായ ഹിബത്തുള്ള അഖുന്‍ണ്ട്‌സദ ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചുപൂട്ടണമെന്ന് വാക്കാല്‍ ഉത്തരവിട്ടെന്നാണ് വ്യക്തമാക്കിയിരുന്നത്. 

ALSO READ: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി സാജുവിനെ പൊലീസ് പിടികൂടുന്ന വീഡിയോ

തലസ്ഥാനമായ കാബൂളിലെയും മറ്റ് പ്രധാന പ്രവിശ്യകളെയും ലക്ഷ്യമിട്ടാണ് താലിബാന്റെ ഉത്തരവ്. ഒരു മാസത്തിനുള്ളില്‍ അഫ്ഗാനിസ്താനിലെ എല്ലാ ബ്യൂട്ടി പാര്‍ലറുകളും അടച്ചു പൂട്ടണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിസിനസ് അവസാനിപ്പിച്ചതിന് ശേഷം ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടതിന്റെ കാരണം എന്താണെന്ന് ഉത്തരവില്‍ പറയുന്നില്ല എന്നതാണ് ശ്രദ്ധേയം. മാത്രമല്ല, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അഫ്ഗാനിസ്താനിലെ സ്ത്രീകളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ ഭരണകൂടം ചെയ്യുന്നുണ്ടെന്ന് അഖുന്‍ണ്ട്‌സദ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ, സ്‌കൂളുകള്‍, പാര്‍ക്ക്, ജിം, മാധ്യമങ്ങള്‍ തുടങ്ങിയവയില്‍ സ്ത്രീകള്‍ക്ക് താലിബാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News