വയനാട്: വയനാട് മാനന്തവാടി പിലാക്കാവിലെ പഞ്ചാരക്കൊല്ലി പ്രദേശവാസികൾ ആശ്വാസത്തിലാണ്. നരഭോജിയായ കടുവയെ ചത്തനിലയിൽ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് ഇവർ. പ്രദേശവാസിയായ രാധയെ കൊല്ലുകയും ദിവസങ്ങളോളം ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്ത കടുവയെയാണ് ചത്തനിലയിൽ കണ്ടെത്തിയത്.
എന്നാൽ, ചത്ത കടുവ രാധയുടെ ജീവനെടുത്ത നരഭോജി കടുവ തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ചത്തത് നരഭോജി കടുവ തന്നെയാണെന്ന് ആർആർടി സംഘം സ്ഥരീകരിച്ചു.
ALSO READ: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത നിലയിൽ, കഴുത്തിൽ ആഴത്തിൽ മുറിവ്
പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് നാട്ടുകാർ കടുവ ചത്ത വാർത്തയെ വരവേറ്റത്. മറ്റ് പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്നും പരിശോധന തുടരുമെന്നും വനംമന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.