വ്യാഴം ദേവഗുരു എന്ന് അറിയപ്പെടുന്ന ഗ്രഹമാണ്. വ്യാഴത്തിൻറെ അനുഗ്രഹം തൊഴിലിലും കുടുംബ ജീവിതത്തിലും സന്തോഷവും സമാധാവും കൊണ്ടുവരും.
വ്യാഴം ഇടവത്തിൽ നേർഗതിയിൽ സഞ്ചാരം ആരംഭിക്കുന്നത് അഞ്ച് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് ഇത് ഗുണകരമാകുന്നതെന്ന് അറിയാം.
മേടം രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മികച്ചതാകും. ജോലിയിൽ പ്രൊമോഷൻ ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും വളർച്ചയുണ്ടാകും.
ഇടവം രാശിക്കാർക്ക് ഇത് വളരെ അനുകൂല സമയമാണ്. പുതിയ സംരംഭങ്ങൾ വിജയകരമായി മുന്നോട്ട് പോകും. ബിസിനസുകാർക്ക് പുതിയ കരാറുകൾ ലഭിക്കും. വിദ്യാർഥികൾക്ക് അനുകൂല സമയമാണ്.
കന്നി രാശിക്കാർക്ക് കരിയറിൽ പുരോഗതിയുണ്ടാകും. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാകും. പുതിയ പദ്ധതികളിൽ വിജയം ഉണ്ടാകും. സമ്പത്ത് വർധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
വൃശ്ചികം രാശിക്കാർക്ക് വ്യാഴത്തിൻറെ അനുഗ്രഹത്തിലൂടെ വിദ്യാഭ്യാസം, കല എന്നിവയിൽ തിളങ്ങാനാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. കരിയറിൽ ഉയർച്ചയുണ്ടാകും. ബിസിനസുകാർക്ക് അനുകൂല സമയമാണ്. വരുമാനം വർധിക്കും. സാമ്പത്തിക നില മെച്ചപ്പെടും.
വ്യാഴത്തിൻറെ അനുഗ്രഹം മകരം രാശിക്കാരിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരും. ജോലിയിൽ അംഗീകാരങ്ങൾ ലഭിക്കും. പ്രൊമോഷൻ ലഭിക്കാൻ സാധ്യത. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സാധ്യതകൾ ഉണ്ടാകും. 2025 ഒക്ടോബർ വരെ മകരം രാശിക്കാർക്ക് അനുകൂല സമയമാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)