Shadashtak Yoga: സൂര്യനും ചൊവ്വയും ഷഡാഷ്ടക രാജയോഗം സൃഷ്ടിച്ചു; ഈ രാശിക്കാർ സൂക്ഷിക്കുക!

Surya Mangal Yuti: സൂര്യനും ചൊവ്വയും ചേർന്ന് ഷഡാഷ്ടക രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. 

Shadashtak Yoga: ഇത് ചില രാശിക്കാർക്ക് നേട്ടങ്ങളും മറ്റ് ചിലർ ജാഗ്രത പാലിക്കുകയും വേണം.  അത്തരത്തിൽ ജാഗ്രത പാലിക്കേണ്ട  രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം...

 

1 /6

Shadashtak Yoga 2025: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഒരു നിശ്ചിത കാലയളവിനുശേഷം രാശി മാറ്റാറുണ്ട്. ഇത് എല്ലാ രാശികളിലുമുള്ള ആളുകളെ ഏതെങ്കിലുമൊക്കെ തരത്തിൽ ബാധിക്കാറുമുണ്ട്.

2 /6

ജനുവരി 14 ന് സൂര്യൻ തൻ്റെ പുത്രനായ ശനിയുടെ രാശിയായ മകരത്തിൽ സംക്രമിച്ചു. ഈ സമയം ചൊവ്വ മിഥുന രാശിയിലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സൂര്യനും ചൊവ്വയും  ഷഡാഷ്ടകയോഗം സൃഷ്ടിച്ചത്. 

3 /6

ഈ യോഗത്തിലൂടെ ചില രാശിക്കാർ ശരിക്കും സൂക്ഷിക്കണം. ഇവർക്ക് കരിയറിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം വ്യക്തിജീവിതത്തെയും പ്രതികൂലമായി ബാധിക്കും. ആ രാശികൾ ഏതൊക്കെ എന്നറിയാം...

4 /6

ധനു (Sagittarius): ധനു രാശിക്കാർക്ക് ഷഡാഷ്ടകയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കരിയറിൽ പെട്ടെന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. ജോലിയെക്കുറിച്ച് നിങ്ങൾക്ക് ഒരു വലിയ തീരുമാനം എടുക്കേണ്ടി വന്നേക്കാം. ചില വിഷയങ്ങളിൽ നിങ്ങളുടെ ജീവിത പങ്കാളിയുമായി പ്രശ്‌നമുണ്ടാകാം. അതിനാൽ, നിങ്ങളുടെ പങ്കാളിലോഡ് എല്ലാ കാര്യങ്ങളും പങ്കുവെക്കുക, അതുവഴി ബന്ധത്തിൽ ഒരു തരത്തിലുള്ള പ്രശ്‌നവും ഉണ്ടാകില്ല.  ഇതോടൊപ്പം പങ്കാളിത്തത്തിൽ നടത്തുന്ന ബിസിനസിലും പല പ്രശ്നങ്ങളും ഉണ്ടാകും. 

5 /6

  കർക്കടകം (Cancer):  ഇവരും ഈ സമയം ശ്രദ്ധിക്കണം. ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ നിൽക്കും. ഈ സാഹചര്യത്തിൽ ഇവർക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം. പല കാര്യങ്ങളിലും തടസ്സങ്ങൾ ഉണ്ടാകാം. അനാവശ്യ ചിലവുകൾ മൂലം വിഷമിക്കും. ദാമ്പത്യജീവിതം അസ്വസ്ഥമായേക്കാം. പങ്കാളിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ശനി എട്ടാം ഭാവത്തിൽ നിൽക്കുന്നതിനാൽ ഏകാഗ്രത കുറയും, ഇത് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കും. 

6 /6

കന്നി (Virgo):  ഈ രാശിയിൽ ചൊവ്വ പത്താം ഭാവത്തിലും സൂര്യൻ രണ്ടാം ഭാവത്തിലും നിൽക്കുന്നു. ഇതിലൂടെ നിങ്ങളുടെ ദേഷ്യം വർധിക്കും,  ഈ യോഗം പിതാവിന് ബുദ്ധിമുട്ടുണ്ടാക്കും. കുട്ടിക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. ചെറിയ രോഗങ്ങളും ബാധിച്ചേക്കാം. സംസാരത്തിൽ  നിയന്ത്രണം പാലിക്കുക, മാനസിക പിരിമുറുക്കവും നേരിടേണ്ടി വന്നേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola