വയനാട്: വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. മുട്ടിൽ മലയിൽ പുലിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. പിണങ്ങോട് സ്വദേശി വിനീതിനാണ് പരിക്കേറ്റത്.
റാട്ടക്കൊല്ലിയിൽ വെച്ച് എസ്റ്റേറ്റ് വാച്ചറായ വിനീതിനെ പുലി ആക്രമിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം വയനാടിനെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് പിലക്കാവ് ഭാഗത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ടായിരുന്നു. രണ്ട് വലിയ മുറിവുകളാണ് കഴുത്തിൽ ഉണ്ടായിരുന്നത്.
രാത്രി രണ്ടരയോടെയാണ് കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചു പോയ വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയെ കണ്ടെത്തിയത്. ഉദ്യോഗസ്ഥർ കണ്ടപ്പോൾ കടുവ അവശനിലയിലായിരുന്നു. ഇതോടെ മയക്കുവെടി വയ്ക്കാനുള്ള ഉദ്യോഗസ്ഥരെ വരുത്തി. എന്നാൽ അവരെത്തി മയക്കുവെടിയ്ക്ക് തയാറെടുക്കുമ്പോഴേക്കും കടുവ ചത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.