Yemen പ്രതിസന്ധിക്ക് പരിഹാരം മുന്നോട്ട് വെച്ച് Saudi Arabia, ഹൂതികളുടെ തീരുമാനം കാത്തി ​Gulf

 യെമൻ സർക്കാരും Houthi കളും തമ്മിലുള്ള വെടി നിർത്തൽ കരാറുകൾ ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് സൗദി മുന്നോട്ട് വെച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 23, 2021, 01:55 PM IST
  • യെമൻ സർക്കാരും Houthi കളും തമ്മിലുള്ള വെടി നിർത്തൽ കരാറുകൾ ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് സൗദി മുന്നോട്ട് വെച്ചിരിക്കുന്നത്.
  • സൗദി മുന്നോട്ട് വച്ച് നിർദേശങ്ങളെ യമൻ സർക്കാർ അം​ഗീകരിച്ചെങ്കിലും ഹൂതികളുടെ നിലപാട് അറിയാൻ കാത്തിരിക്കുകയാണ്.
  • ആറ് വർഷങ്ങളായി ഹൂതികളും യമൻ സർക്കാരും തമ്മിൽ അഭ്യന്തര കലാപം തുടരുകയാണ്.
  • സനാ വിമാനത്താവളം തുറക്കുക, ഹൊദിയാദ് തുറമുഖം വഴി ഇന്ധനം, ആഹാരം തുടങ്ങിയവ കയറ്റമതി ചെയ്യാനും നിർദേശങ്ങളിൽ പറയുന്നുണ്ട്.
Yemen പ്രതിസന്ധിക്ക് പരിഹാരം മുന്നോട്ട് വെച്ച് Saudi Arabia, ഹൂതികളുടെ തീരുമാനം കാത്തി ​Gulf

Riyad : Yemen ൽ സമാധാൻ സ്ഥാപിക്കാൻ പുതിയ നിലപാടുമായി Saudi Arabia. സൗദിയുടെ സഹായത്തിൽ ഭരിക്കുന്ന യമൻ സർക്കാരും വിഘടിത വിഭാ​ഗമായ ഹൂതികളമായി നടക്കുന്ന യുദ്ധത്തിന് അന്തിമം കുറിക്കാനാണ് സൗദി പുതിയ നീക്കങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്. യെമൻ സർക്കാരും Houthi കളും തമ്മിലുള്ള വെടി നിർത്തൽ കരാറുകൾ ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് സൗദി മുന്നോട്ട് വെച്ചിരിക്കുന്നത്.

സൗദി മുന്നോട്ട് വച്ച് നിർദേശങ്ങളെ യമൻ സർക്കാർ അം​ഗീകരിച്ചെങ്കിലും ഹൂതികളുടെ നിലപാട് അറിയാൻ കാത്തിരിക്കുകയാണ്. ആറ് വർഷങ്ങളായി ഹൂതികളും യമൻ സർക്കാരും തമ്മിൽ അഭ്യന്തര കലാപം തുടരുകയാണ്. അതിനിടെ യമൻ സർക്കാരിന് സഹായിക്കുന്നതിന് പേരിൽ സൗദിക്ക് നേരെ ഹൂതികൾ ആക്രമണങ്ങൾ നടത്തിട്ടുണ്ടായിരുന്നു.

ALSO READ : UAE: ടൂറിസ്റ്റുകള്‍ക്ക് സന്തോഷവാര്‍ത്ത‍, എല്ലാ രാജ്യക്കാർക്കും Multiple Entry Tourist Visa പ്രഖ്യാപിച്ച് യുഎഇ

സനാ വിമാനത്താവളം തുറക്കുക, ഹൊദിയാദ് തുറമുഖം വഴി ഇന്ധനം, ആഹാരം തുടങ്ങിയവ കയറ്റമതി ചെയ്യാനും നിർദേശങ്ങളിൽ പറയുന്നുണ്ട്. ഒപ്പം സൗദിയുടെ സഹായത്തിൽ യമനിൽ ഭരിക്കുന്ന സർക്കാരും ഇറാന്റെ പക്ഷത്തിലുള്ള ഹൂതികളും തമ്മിൽ രാഷ്ട്രീയമായ വിട്ടുവീഴ്ചകളും വേണമെന്ന് സൗദി രാജകുമാരൻ ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് പറഞ്ഞു.
 
ALSO READ : Saudi Competency Test: തൊഴില്‍ യോഗ്യത പരീക്ഷയ്ക്ക് മൂന്ന് അവസരങ്ങള്‍, പാജയപ്പെട്ടാല്‍ തൊഴില്‍ പെര്‍മിറ്റ് ലഭിക്കില്ല

സൗദി മുന്നോട്ട് വെച്ച് നി‌ർദേശങ്ങൾ ഹൂതികൾ അം​ഗീകരിച്ചാൽ യമനിൽ ഉടൻ തന്നെ സമാധാൻ സ്ഥാപിക്കാൻ സാധിക്കുമെന്ന് ഫൈസൽ രാജകുമാരൻ അറിയിച്ചു. കടൽ വ്യോമം അതിർത്തികളിലൂടെ വിലക്ക് മാറ്റണമെന്നാണ് ഹൂതികൾ ആവശ്യപ്പെടുന്നത്. മാനുഷിക പരമായി യമൻ ഏറ്റവും കൂ‌ടുതൽ അനുഭവിക്കുന്ന പ്രധാന പ്രശ്നമിതാണെന്ന് ഹൂതികളുടെ നിലപാട്. ഇതാൻ സമധാന കരാറിന് മുമ്പ ഹൂതികളുടെ പ്രധാന ആവശ്യമായി അറിയിച്ചിിക്കുന്നത്.

ALSO READ : Saudi Arabia ലേക്കും Kuwait ലേക്കും പ്രവേശിക്കാൻ സാധിക്കാതെ UAE യിൽ കുടങ്ങിയ പ്രവാസികൾ Embassy മായി ബന്ധപ്പെടാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം

എന്നാൽ സമാധാനം പുനഃസ്ഥാപിക്കുന്നത് വരെ അതിർത്തികൾ അടഞ്ഞ് തന്നെ കടക്കും. അല്ലെങ്കിൽ ഹൂതികളിലേക്ക് അനിയന്ത്രീയമായി ആയുധങ്ങൾ എത്തിചേരാൻ സാധ്യതയുണ്ടെന്ന് സൗദി അഭിപ്രായപ്പെട്ടു. എന്നാൽ തുറക്കാമെന്ന് സൗദി അറിയിച്ചിരിക്കുന്ന സനാ വിമാനത്താവളത്തിലേക്ക് ഏത് വ്യോമ മാർ​ഗമാണ് ഉപയോ​ഗിക്കുന്നതെന്ന് സൗ​ദി ഇതുവരെ അറിയിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News