Saudi Arabia: പ്രവേശന വിലക്കേര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം

വിദേശികള്‍ക്ക് വീണ്ടും  താത്‌കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തി സൗദി  (Saudi) ആഭ്യന്തര മന്ത്രാലയം.

Written by - Zee Malayalam News Desk | Last Updated : Feb 2, 2021, 11:54 PM IST
  • വിദേശികള്‍ക്ക് വീണ്ടും പ്രവേശന വിലക്കേര്‍പ്പെടുത്തി സൗദി (Saudi) ആഭ്യന്തര മന്ത്രാലയം.
  • കോവിഡ് (Covid-19) വ്യാപിക്കുന്ന സാഹചര്യത്തിലാണ് വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്കാണ് പ്രവേശന വിലക്ക്.
Saudi Arabia: പ്രവേശന വിലക്കേര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം

Riyad: വിദേശികള്‍ക്ക് വീണ്ടും  താത്‌കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തി സൗദി  (Saudi) ആഭ്യന്തര മന്ത്രാലയം.

കോവിഡ്  (Covid-19) വ്യാപിക്കുന്ന സാഹചര്യത്തിലാണ്  വിദേശികള്‍ക്ക്  Saudi Arabia  പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്കാണ് പ്രവേശന വിലക്ക്. 

താത്‌കാലിക പ്രവേശന വിലക്ക് മെയ്‌ 17 വരെയാണ്  പ്രാബല്യത്തിലുണ്ടാവുക.  വിദേശികള്‍, നയതന്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ , അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക്   രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.

ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങള്‍ക്കാണ്  പ്രവേശന വിലക്ക്. അര്‍ജന്റീന, യുഎഇ, ജര്‍മ്മനി, യുഎസ്, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, യുകെ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ലെബനന്‍, ഈജിപ്ത്,  ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശന വിലക്ക്.

അതേസമയം,  ഇന്ത്യയിൽ നിന്ന്​ സൗദി അറേബ്യയിലേക്ക്​ എല്ലാത്തരം വിസകളുടെയും സ്​റ്റാമ്പി൦ഗ് ന്യൂഡല്‍ഹിയിലെ  സൗദി റോയൽ എംബസിയിൽ പുനരാരംഭിച്ചു. ഇതുവരെ ആരോഗ്യ മേഖലയിലേക്കുള്ള വിസകളുടെ സ്​റ്റാമ്പി൦ഗ്  മാത്രമാണ്​ നടന്നിരുന്നത്.  എന്നാൽ ചൊവ്വാഴ്​ച രാവിലെ മുതൽ എല്ലാ വിഭാഗം തൊഴിൽ വിസകളും ആശ്രിത, സന്ദർശന വിസകളും സ്​റ്റാമ്പി൦ഗിനായി ​സ്വീകരിച്ചു തുടങ്ങിയതായി അറിയിപ്പില്‍ പറയുന്നു.

Also read: Royal Gold Biryani: ലോകത്തിലെ ഏറ്റവും വില കൂടിയ Biryaniയുടെ Rate കേട്ടാല്‍ ഞെട്ടും

ഇന്ത്യയിൽ നിന്ന്​ സൗദിയിലേക്ക്​ നേരിട്ട്​ വിമാന സർവിസ്​  നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ വിസ ഉടമകൾക്ക്​​ ദുബായ്  വഴിയോ  അനുവദിക്കപ്പെട്ട മറ്റ്​ ഏതെങ്കിലും രാജ്യം വഴിയോ 14 ദിവസം അവിടെ   ക്വാറൻറീനിൽ കഴിഞ്ഞ ശേഷം സൗദിയി​ലേക്ക്​ യാത്രാ ചെയ്യാമെന്നും സർക്കുലറില്‍ പറയുന്നു.

 

Trending News