പുതുവർഷത്തിന് ദിവസങ്ങൾ മാത്രമേ ബാക്കിയൂള്ളൂ. പുതുവർഷത്തിൻറെ ആദ്യമാസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.
മേടം രാശിക്കാർക്ക് പല കാര്യങ്ങളിലും പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും. ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോകണം. അവസരങ്ങളെ വേണ്ട വിധത്തിൽ ഉപയോഗിക്കണം. ജോലിയിൽ പലപ്പോഴും പ്രതിസന്ധികളുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകില്ല.
ഇടവം രാശിക്കാർക്ക് പല അനുകൂല സാഹചര്യങ്ങളും വന്നുചേരും. ധന നേട്ടങ്ങൾ ഉണ്ടാകും. പ്രശസ്തിയും അംഗീകാരങ്ങളും തേടിയെത്തും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
മിഥുനം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ മാറ്റങ്ങളുണ്ടാകും. കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
കർക്കിടക രാശിക്കാർക്ക് സർക്കാർ കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും. സമ്മർദ്ദം വർധിക്കും. ധാരാളം അവസരങ്ങൾ തേടിവരും. അവസരങ്ങളെ കൃത്യമായി വിനിയോഗിക്കാൻ ശ്രദ്ധിക്കണം. സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാൻ സാധ്യത.
ചിങ്ങം രാശിക്കാർക്ക് ജനുവരിയിൽ നിരവധി ഗുണങ്ങൾ ലഭിക്കും. എന്നാൽ, ക്ഷമയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യണം. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. അനാവശ്യ ചിലവുകൾ നിയന്ത്രിക്കണം.
കന്നി രാശിക്കാർക്ക് അനുകൂല സമയമാണ്. അമിത ദേഷ്യം നിയന്ത്രിക്കണം. അനാവശ്യ ചിലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകളിൽ പ്രതിസന്ധികളില്ലാതെ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ജോലിയിൽ സ്ഥലം മാറ്റം ഉണ്ടാകും.
തുലാം രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കണം. അനാവശ്യ കാര്യങ്ങൾക്കായി പണവും സമയവും ചിലവാക്കരുത്. പ്രതിസന്ധികൾ ഉണ്ടാകും. പല കാര്യങ്ങളിലും ബുദ്ധിമുട്ടുകൾ നേരിടും.
വൃശ്ചികം രാശിക്കാർക്ക് മനക്ലേശങ്ങൾ വർധിക്കും. ജോലിയിൽ പ്രതീക്ഷിച്ച രീതിയിൽ വരുമാനം വർധിക്കില്ല. നഷ്ടങ്ങൾക്ക് സാധ്യത. ജനുവരി പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. ബിസിനസിൽ വളർച്ചയുണ്ടാകും. ദാമ്പത്യജീവിതത്തിൽ സന്തോഷമുണ്ടാകും.
ധനു രാശിക്കാർക്ക് സമ്മർദ്ദങ്ങൾ വർധിക്കും. എല്ലാ കാര്യങ്ങളിലും ആത്മനിയന്ത്രണം പാലിക്കണം. സാമ്പത്തികമായി അനുകൂല സമയമാണ്. മാസാവസാനം നിരവധി നേട്ടങ്ങൾ ജീവിതത്തിൽ വന്നുചേരും.
മകരം രാശിക്കാർ പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കും. വസ്തു ഇടപാടുകളിൽ ശ്രദ്ധ പുലർത്തണം. ചെയ്യുന്ന ഓരോ കാര്യങ്ങളിലും നീതി പാലിക്കുന്നതിന് സാധിക്കും. അഭിമാനകരമായ നിമിഷങ്ങൾ ജീവിതത്തിലുണ്ടാകും.
കുംഭം രാശിക്കാർ വളരെ ആലോചിച്ച് മാത്രം തീരുമാനങ്ങളെടുക്കുക. അല്ലെങ്കിൽ വലിയ അപകടങ്ങളിലേക്ക് നയിക്കും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും.
മീനം രാശിക്കാർക്ക് ജനുവരിയിൽ പല പ്രതീക്ഷിക്കാത്ത നേട്ടങ്ങളും ഉണ്ടാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)