Mysterious Pneumonia outbreak: ചൈനയിൽ അജ്ഞാത രോഗം പടരുന്നു, ന്യൂമോണിയുടെ ലക്ഷണങ്ങള്‍, ലോകം വീണ്ടും ആശങ്കയില്‍

Mysterious Pneumonia outbreak: ഒക്ടോബര്‍ പകുതി മുതലാണ് രോഗം പടരാന്‍ തുടങ്ങിയത്. കുട്ടികളെയാണ് ഇത് ഏറെയും ബാധിക്കുന്നത്. ഈ നിഗൂഢ രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശത്തിലെ വീക്കവും കടുത്ത പനിയും ഉൾപ്പെടെയുള്ള അസാധാരണ ലക്ഷണങ്ങൾ ആണ് പ്രകടമാവുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 23, 2023, 04:32 PM IST
  • നിഗൂഢ രോഗം പടര്‍ന്നു പിടിയ്ക്കുന്ന സാഹചര്യത്തില്‍ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബെയ്ജിംഗിലെയും ലിയോണിംഗിലെയും ആശുപത്രികളിൽ ധാരാളം കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുകയാണ്
Mysterious Pneumonia outbreak: ചൈനയിൽ അജ്ഞാത രോഗം പടരുന്നു, ന്യൂമോണിയുടെ ലക്ഷണങ്ങള്‍, ലോകം വീണ്ടും ആശങ്കയില്‍

Mysterious Pneumonia outbreak in China: കോവിഡിന് ശേഷം ചൈനയിള്‍ പുതിയ പുതിയ അജ്ഞാത രോഗം പടരുന്നു. കൊറോണ പകർച്ചവ്യാധി ലോകത്തെ വിറപ്പിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് വീണ്ടും പുതിയ രോഗം പടര്‍ന്നിരിയ്ക്കുന്നത്. 

Also Read:   Mars Transit 2023: 22 മാസങ്ങൾക്ക് ശേഷം, ചൊവ്വ സ്വന്തം രാശിയിൽ, ഈ രാശിക്കാര്‍ക്ക് ബമ്പര്‍ നേട്ടങ്ങള്‍!! 
 
ഒക്ടോബര്‍ പകുതി മുതലാണ് രോഗം പടരാന്‍ തുടങ്ങിയത്. കുട്ടികളെയാണ് ഇത് ഏറെയും ബാധിക്കുന്നത്. ഈ നിഗൂഢ രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശത്തിലെ വീക്കവും കടുത്ത പനിയും ഉൾപ്പെടെയുള്ള അസാധാരണ ലക്ഷണങ്ങൾ ആണ് പ്രകടമാവുന്നത്. വടക്കന്‍ ചൈനയിലാണ് ഈ രോഗം കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  

Also Read:  Dev Uthani Ekadashi: 4 മാസത്തെ യോഗനിദ്രയ്ക്ക് ശേഷം മഹാവിഷ്ണു ഉണരുന്നു, ഈ രാശിക്കാരെ കാത്തിരിയ്ക്കുന്നത് മഹാഭാഗ്യം!!  
 
നിഗൂഢ രോഗം പടര്‍ന്നു പിടിയ്ക്കുന്ന സാഹചര്യത്തില്‍ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകൾ അടഞ്ഞുകിടക്കുന്നു.  ബെയ്ജിംഗിലെയും ലിയോണിംഗിലെയും ആശുപത്രികളിൽ ധാരാളം കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുകയാണ്

ഇപ്പോൾ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഈ നിഗൂഢ രോഗവുമായി ബന്ധപ്പെട്ട ഡാറ്റയും മറ്റ് വിവരങ്ങളും ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. 

നവംബര്‍ 13ന് രാജ്യത്ത് ശ്വാസകോശരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായി ചൈനീസ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധന രാജ്യത്തെ ആരോഗ്യമേഖലയെ കടുത്ത ആശങ്കയിലാക്കുന്ന സമയത്താണ് കുട്ടികളില്‍ അസാധാരണ രോഗം കണ്ട് തുടങ്ങിയത്. 

കൊറോണ എന്ന മഹാമാരിയോടാണ് ഇതിനെ താരതമ്യം ചെയ്യുന്നത്. ഈ രോഗം ബാധിച്ച കുട്ടികളുടെ ശ്വാസകോശത്തിൽ വീക്കം ഉണ്ടെന്ന് ഡോക്ടർമാർ പറയുന്നു. കടുത്ത പനി ഉൾപ്പെടെയുള്ള ചില അസാധാരണ ലക്ഷണങ്ങൾ കുട്ടികള്‍ കാണിക്കുന്നുണ്ട്. എന്നിരുന്നാലും, ചുമയും മറ്റ് ലക്ഷണങ്ങളും ആ കുട്ടികളിൽ കാണുന്നില്ല.

കുട്ടികളെ ബാധിക്കുന്ന ഈ നിഗൂഢ രോഗം സംബന്ധിച്ച മുന്നറിയിപ്പ് അധികൃതര്‍ നൽകിയിട്ടുണ്ട്. ചൈനയില്‍ ഈ നിഗൂഢ രോഗം ബാധിച്ച കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ്‌ ഉണ്ടായിരിയ്ക്കുന്നത്. എന്നാല്‍, ഇത് മറ്റൊരു പകര്‍ച്ചവ്യാധിയായി മാറുമെന്ന തരത്തില്‍ യാതൊരു മുന്നറിയിപ്പും ഇതുവരെ ആതുര വിഭാഗം നല്‍കിയിട്ടില്ല. എന്നിരുന്നാലും, ഇത്രയധികം കുട്ടികൾ ഒരേസമയം ഒരേ രോഗം ബാധിക്കുന്നത് സാധാരണമല്ല എന്നതും സത്യമാണ്. ഇത് മറ്റൊരു പകർച്ചവ്യാധിയാകുമോ എന്ന് ഊഹിക്കാൻ സമയമായിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. എപ്പോഴും ജാഗ്രത പാലിക്കണം എന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ അധികൃതര്‍ നല്‍കുന്നത്. 
 
WHO സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു

വടക്കൻ ചൈനയിൽ പടര്‍ന്നു പിടിച്ചിരിയ്ക്കുന്ന ന്യുമോണിയ പോലെയുള്ള ഈ നിഗൂഢ രോഗം WHO നിരീക്ഷിച്ചു വരികയാണ്‌. ചൈനയിലുള്ള സാങ്കേതിക പങ്കാളികൾ വഴിയും അവരുടെ ശൃംഖല വഴിയും ഇക്കാര്യത്തിൽ ഡോക്ടർമാരുമായും ശാസ്ത്രജ്ഞരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ഈ രോഗം ഇന്ത്യയിലും എത്തുമോ? 

ഈ നിഗൂഢ രോഗം ലോകം ചർച്ച ചെയ്യാന്‍ ആരംഭിച്ചതോടെ ഇത് ചൈനയുടെ അയൽരാജ്യങ്ങളിൽ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചൈനയില്‍ നിന്ന് ആളുകള്‍ നമ്മുടെ രാജ്യത്ത് എത്തുന്നുണ്ട്. നിലവില്‍ രാജ്യത്ത് പരോശോധന നടക്കുന്നില്ല. ഇത് കൊറോണ പോലെ മറ്റൊരു വലിയ പകർച്ചവ്യാധിയായി മാറിയാൽ അതിന്‍റെ അപകടസാധ്യത വളരെ  വലുതാണ്. എന്നാൽ നിലവിൽ അത്തരം മുന്നറിയിപ്പോ ഉപദേശമോ പുറത്തു വന്നിട്ടില്ല. 

കുട്ടികളെ എങ്ങനെ സംരക്ഷിക്കാം?

മുൻകരുതൽ നടപടിയെന്ന നിലയിൽ, ഒരു കുട്ടിക്ക് ഇത്തരം ലക്ഷണങ്ങള്‍ കാണുകയാണ് എങ്കില്‍ കോവിഡ് സമയത്ത് സ്വീകരിച്ച അതേ പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ടെന്ന് പ്രാദേശിക ഡോക്ടർമാർ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News