Monkeypox : മങ്കിപോക്സ് 72 രാജ്യങ്ങളിൽ സ്ഥിരീകരിച്ചു; വാനരവസൂരി ആഗോള പകർച്ചവ്യാധിയെന്ന് WHO

Monkeypox Latest News ലോകാരോഗ്യ സംഘടനയുടെ ഉന്നതല യോഗത്തിന് ശേഷം WHO ഡയറക്ടർ ടെദ്രോസ് അദാനോം പ്രഖ്യാപനം നടത്തുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 23, 2022, 09:34 PM IST
  • ലോകാരോഗ്യ സംഘടനയുടെ ഉന്നതല യോഗത്തിന് ശേഷം WHO ഡയറക്ടർ ടെദ്രോസ് അദാനോം പ്രഖ്യാപനം നടത്തുകയായിരുന്നു.
  • ലോകത്തുടനീളം 72 രാജ്യങ്ങളിലായി രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് WHO ഡയറക്ടർ അറിയിക്കുകയും ചെയ്തു.
  • അതേസമയം രാജ്യത്ത് ഇതുവരെ മൂന്ന് പേർക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുന്നത്.
  • മൂന്ന് പേരും കേരളത്തിൽ നിന്നുള്ളവരാണ്.
Monkeypox : മങ്കിപോക്സ് 72 രാജ്യങ്ങളിൽ സ്ഥിരീകരിച്ചു; വാനരവസൂരി ആഗോള പകർച്ചവ്യാധിയെന്ന് WHO

Monkeypox Latest News : മങ്കിപോക്സ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാര്യോഗ സംഘടന. ലോകാരോഗ്യ സംഘടനയുടെ ഉന്നതല യോഗത്തിന് ശേഷം WHO ഡയറക്ടർ ടെദ്രോസ് അദാനോം പ്രഖ്യാപനം നടത്തുകയായിരുന്നു. ലോകത്തുടനീളം 72 രാജ്യങ്ങളിലായി രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരിൽ 70 ശതമാനവും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലാണെന്ന് WHO ഡയറക്ടർ അറിയിക്കുകയും ചെയ്തു.

അതേസമയം രാജ്യത്ത് ഇതുവരെ മൂന്ന് പേർക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് പേരും കേരളത്തിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസമാണ് മഞ്ചേരി 35കാരന് ഏറ്റവും അവസാനമായി വാനരവസൂരി സ്ഥിരീകരിക്കുന്നത്. 

ALSO READ : Monkeypox: മങ്കിപോക്സ് വ്യാപനം തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; നിർദേശങ്ങളുമായി ലോകാരോ​ഗ്യ സംഘടന

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഐസൊലേഷന്‍, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍. എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. പിന്തുടരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ രോഗബാധിത രാജ്യങ്ങളില്‍ പോയിട്ടുള്ള ഏത് പ്രായത്തിലുള്ള വ്യക്തിയാണെങ്കിലും ശരീരത്തില്‍ ചുവന്ന പാടുകളോടൊപ്പം, പനി, തലവേദന, ശരീരവേദന, തളര്‍ച്ച തുടങ്ങിയ ഒന്നോ അതിലധികമോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മങ്കിപോക്‌സാണെന്ന് സംശയിക്കണമെന്നും അറിയിച്ചിട്ടുണ്ട്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ പിപിഇ കിറ്റിടാതെ ഇടപെടുക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഇവര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ് വരുന്നത്. 

പിസിആര്‍ പരിശോധനയിലൂടെയാണ് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നത്. മങ്കിപോക്‌സ് ബാധിച്ചതായി സംശയിക്കുന്നതും സാധ്യതയുള്ളതുമായ കേസുകള്‍ വെവ്വേറെയായി ഐസൊലേഷനില്‍ മാത്രം ചികിത്സിക്കുക. രോഗിയെ ഐസൊലേറ്റ് ചെയ്ത ശേഷം ജില്ലാ സര്‍വൈലന്‍സ് ഓഫീസറെ (ഡിഎസ്ഒ) ഉടന്‍ അറിയിക്കണം. ഇതോടൊപ്പം എന്‍ഐവി പ്രോട്ടോക്കോള്‍ അനുസരിച്ച് സാമ്പിളുകള്‍ ശേഖരിക്കണം. ശേഖരിക്കുന്ന സാമ്പിളുകള്‍ ലാബില്‍ അയയ്ക്കാനുള്ള ചുമതല ഡിഎസ്ഒയ്ക്കായിരിക്കും. ഐസൊലേഷന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികളെ അവര്‍ ആവശ്യപ്പെട്ടാല്‍ മാത്രം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യണം. ഐസൊലേഷന്‍ സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമേ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാവൂയെന്നും നിർദ്ദേശമുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News