സംഘർഷഭൂമിയായ ഇസ്രയേലിൽ കുടുങ്ങി മലയാളി തീർത്ഥാടക സംഘം. കൊച്ചിയില്‍ നിന്ന് ഈ മാസം മൂന്നിന് പുറപ്പെട്ട 40 അംഗ മലയാളി തീര്‍ത്ഥാടക സംഘമാണ് ഇസ്രയേലില്‍ യുദ്ധമാരംഭിച്ചതോടെ തിരികെ വരാൻ സാധിക്കാതെ കുടുങ്ങിയരിക്കുന്നത്. ഈജിപ്തിലേക്കുള്ള ഇവരുടെ യാത്ര ഇസ്രേയേലില്‍ എത്തിയപ്പോള്‍ ഹമാസ് ആക്രമണമുണ്ടാകുകയും ഇവര്‍ തിരികെ വരാനാകാതെ കുടുങ്ങിപ്പോകുകയുമായിരുന്നു. നിലവില്‍ ബത്‌ലഹേമിലെ പാരഡൈസ് ഹോട്ടലിലാണ് ഇവരുള്ളത്. അതേസമയം ആക്രമണത്തിൽ ഇറാൻ സഹായം വ്യക്തമാക്കി ഹമാസ്.
അതേസമയം ഹമാസ് ആക്രമണം നടത്തിയ ദിവസത്തെ കറുത്ത ദിനമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. ഗാസയുടെ അപ്രതീക്ഷിത ആക്രമണത്തെ ശക്തമായി തന്നെ തിരിച്ചടിക്കാനാണ് ഇസ്രയേലിന്റെ തീരുമാനം. ജനങ്ങളോട് വീടുകളൊഴിയാനും മുന്നറിയിപ്പ് നൽകി. നിർദ്ദേശത്തെ തുടർന്ന് ആളുകൾ യുഎന്‍ സുരക്ഷാ കേന്ദ്രങ്ങളിലേയ്ക്ക് മാറിത്തുടങ്ങി. ഇസ്രയേലിൽ കഴിയുന്ന ഇന്ത്യയിലെ പൗരന്മാർക്ക് രാജ്യം ജാഗ്രത മുന്നറിയിപ്പും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രാദേശിക ഭരണകൂടത്തിന്റെ ജാഗ്രാതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അത്യാവശ്യമില്ലെങ്കില്‍ പുറത്തിറങ്ങരുതെന്നുമാണ് നിര്‍ദേശം. ഡല്‍ഹിയില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനം എയര്‍ ഇന്ത്യ റദ്ദാക്കി. പലയിടങ്ങളിലും ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുളള ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അടിയന്തരയോഗം ചേരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.