Old ATM: പഴയ ATM ല്‍ നിന്നും പണത്തിന്‍റെ പെരുമഴ, മെഷീന്‍ പൊളിച്ച യുവാക്കള്‍ക്ക് ലഭിച്ചത് ലക്ഷങ്ങള്‍ ..! !

ഭാഗ്യം വരുന്ന വഴി എന്ന് പറയുന്നത് തികച്ചും അപ്രതീക്ഷിതമാണ്... അമേരിക്കയിലെ ഒരു സംഘം യുവാക്കളെത്തേടി  ഭാഗ്യമെത്തിയതും അങ്ങിനെതന്നെ... 

Written by - Zee Malayalam News Desk | Last Updated : Oct 6, 2021, 03:26 PM IST
  • പഴയ ഉപേക്ഷിക്കപ്പെട്ട ATM വാങ്ങി ഒരു കൗതുകത്തിന് പൊളിച്ചു നോക്കിയ യുവാക്കളാണ് അടുക്കി വച്ചിരിയ്ക്കുന്ന ഡോളര്‍ കണ്ട് അന്ധാളിച്ചുപോയത്.
  • തികച്ചും യാദൃശ്ചികമായാണ് ഇവര്‍ക്ക് ആയിരക്കണക്കിന് ഡോളര്‍ ലഭിച്ചത്.

Viral News: ഭാഗ്യം വരുന്ന വഴി എന്ന് പറയുന്നത് തികച്ചും അപ്രതീക്ഷിതമാണ്... അമേരിക്കയിലെ ഒരു സംഘം യുവാക്കളെത്തേടി  ഭാഗ്യമെത്തിയതും അങ്ങിനെതന്നെ... 

പഴയ ഉപേക്ഷിക്കപ്പെട്ട ATM വാങ്ങി ഒരു  കൗതുകത്തിന് പൊളിച്ചു നോക്കിയ യുവാക്കളാണ് അടുക്കി വച്ചിരിയ്ക്കുന്ന ഡോളര്‍ കണ്ട് അന്ധാളിച്ചുപോയത്.  തികച്ചും യാദൃശ്ചികമായാണ് ഇവര്‍ക്ക് ആയിരക്കണക്കിന് ഡോളര്‍ ലഭിച്ചത്.

ATM ന്‍റെ ഉടമ അതിന്‍റെ താക്കോല്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് മെഷീന്‍ യുവാക്കള്‍ക്ക് വിറ്റത്.  വളരെ ചുരുങ്ങിയ തുകയ്ക്കാണ് യുവാക്കള്‍ ഈ ATM വാങ്ങിയത്.  കൗതുകത്തിലുപരി പണമുണ്ടാകും എന്ന പ്രതീക്ഷയും ATM പൊളിക്കുന്ന അവസരത്തില്‍ യുവാക്കളില്‍ ഉണ്ടായിരുന്നു. 

Also Read: Viral Video: ഈ കുഞ്ഞിക്കൊമ്പ് ഒരു ശല്യമായല്ലോ... ഒരു ഉമ്മ കൊടുക്കാനും പറ്റുന്നില്ല...!! ആനക്കുട്ടികള്‍ പരസ്പരം ഉമ്മ വയ്ക്കുന്നത് കണ്ടോ?

മണിക്കൂറുകള്‍ നീണ്ട  പരിശ്രമത്തിനൊടുവിലാണ് അവര്‍ക്ക് ATM തുറക്കാനായത്.   ഒടുവില്‍ അവര്‍ക്ക് ലഭിച്ചത്  2000 ഡോളര്‍ ആണ് ( ഏകദേശം 1.49 ലക്ഷം രൂപ

പഴയ എടിഎം മെഷീനുകളില്‍  പണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്  സംഘം മൂന്ന് എടിഎം മെഷീനുകള്‍ വാങ്ങിയത്.  ATM തുറക്കാന്‍  നടത്തുന്ന പരിശ്രമത്തിന്‍റെയും   പണം ലഭിച്ചപ്പോഴുള്ള ആഹ്‌ളാദ പ്രകടനത്തിന്‍റെയുമെല്ലാം വീഡിയോ സംഘം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

Also Read: Shocking News: യുവാവിന്‍റെ വയറ്റില്‍ നിന്നും ലഭിച്ചത് ഒരു കിലോയോളം ആണി..!! കാരണമറിഞ്ഞപ്പോള്‍ അമ്പരന്ന് ഡോക്ടര്‍മാര്‍

വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറലായി.   ലക്ഷക്കണക്കിന് ആളുകളാണ്  ഈ വീഡിയോ  കണ്ടെത്. പഴയ എടിഎം മെഷീന്‍ എവിടെ കിട്ടുമെന്നാണ് ഇപ്പോള്‍ ഒരു കൂട്ടര്‍ അന്വേഷിക്കുന്നത്.  

എന്നാല്‍, ഈ പരിപാടി ഇവിടെ അവസാനിപ്പിക്കാന്‍ സംഘം ഉദ്ദേശിക്കുന്നില്ല.  പഴയ ATM നു വേണ്ടിയുള്ള തിരച്ചില്‍ അവര്‍ തുടരുകയാണ്... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News