RBI New Rules: ATM ൽ പണമില്ലെങ്കിൽ ബാങ്കിന് പിഴ, പുതിയ നിയമം ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും

RBI New Rules: ഒരു മാസത്തിൽ 10 മണിക്കൂറിൽ കൂടുതൽ എടിഎമ്മിൽ (ATM) പണമില്ലാതിരുന്നാൽ ആ ബാങ്കുകൾക്ക് റിസർവ് ബാങ്ക് (RBI) പിഴ ചുമത്തും. ഈ ക്രമീകരണം 2021 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.  

Written by - Ajitha Kumari | Last Updated : Aug 11, 2021, 08:19 AM IST
  • ATM ൽ ക്യാഷ് ഇല്ലെങ്കിൽ ബാങ്കിന് പിഴ ചുമത്തും
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിയമം കൊണ്ടുവന്നു
  • 10,000 രൂപ വരെ പിഴ ചുമത്താം
RBI New Rules: ATM ൽ പണമില്ലെങ്കിൽ ബാങ്കിന് പിഴ, പുതിയ നിയമം ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും

മുംബൈ: RBI New Rules: എടിഎമ്മുകളിൽ പണം ലഭ്യമല്ലാത്തതിനാൽ പലപ്പോഴും ആളുകൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്.  ഈ പ്രശ്നം തിരിച്ചറിഞ്ഞ് റിസർവ് ബാങ്ക് (RBI) ഒരു വലിയ തീരുമാനം എടുത്തിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച് ATM ൽ പണം ലഭ്യമല്ലെങ്കിൽ അതിന്റെ ബാധ്യത ബാങ്ക് വഹിക്കേണ്ടിവരും.

പുതിയ നിയമം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും (The new rule will be applicable from October 1)

2021 ഒക്ടോബർ 1 മുതൽ ഒരു മാസത്തിൽ 10 മണിക്കൂറിലധികം എടിഎമ്മുകൾ ശൂന്യമായി തുടരുകയാണെങ്കിൽ ആർബിഐ (RBI) അതാത് ബാങ്കുകളിൽ നിന്നും പിഴ ഈടാക്കും.  നിശ്ചിത സമയത്തിനുള്ളിൽ ATM ൽ  പണം നിറച്ചില്ലെങ്കിൽ ബാങ്കിൽ നിന്ന് പിഴ ചുമത്തുമെന്ന് ആർബിഐ സർക്കുലറിലൂടെ അറിയിച്ചിട്ടുണ്ട്. 

Also Read: RBI New Rule: ബാങ്കിൽ Cheque നൽകുന്നതിനുമുമ്പ് ഇക്കാര്യം ശ്രദ്ധിക്കുക! അല്ലെങ്കിൽ വലിയ നഷ്ടമുണ്ടാകും

എടിഎമ്മുകൾ വഴി പൊതുജനങ്ങൾക്ക് മതിയായ പണത്തിന്റെ ലഭ്യത ഉറപ്പാക്കാൻ വേണ്ടിയാണ് ആർബിഐ (RBI ) ഈ നടപടി സ്വീകരിച്ചത്.  cash-out കാരണം എടിഎമ്മുകളുടെ പ്രവർത്തനരഹിതമായ സമയം അവലോകനം ചെയ്ത ശേഷമാണ് ആർബിഐ ഈ തീരുമാനം കൈക്കൊണ്ടത്.

Also Read: FD Rules Changed: നിങ്ങളുടെ എഫ്ഡി തുക പിൻവലിക്കാൻ മറന്നോ? RBI യുടെ പുതിയ നിയമം ശ്രദ്ധിക്കുക

ബാങ്കിലെ പിഴ എത്രയാണ്? (How much will be the fine on the bank?)

ഒരു മാസത്തിൽ 10 മണിക്കൂറിൽ കൂടുതൽ എടിഎമ്മിൽ പണമില്ലെങ്കിൽ, 10,000 രൂപ വരെ പിഴ ഈടാക്കുമെന്ന് ആർബിഐ (RBI) പറയുന്നു. വൈറ്റ് ലേബൽ എടിഎമ്മുകളുടെ കാര്യത്തിൽ, ബാങ്കുകളിൽ പിഴ ചുമത്തും. എടിഎമ്മിൽ പണം നിക്ഷേപിക്കാൻ ബാങ്ക് ഏതെങ്കിലും കമ്പനികളുടെ സേവനം എടുക്കുന്നുണ്ടെങ്കിലും പിഴ ബാങ്ക് തന്നെ അടയ്ക്കണം. ശേഷം പിന്നീട് ആ വൈറ്റ് ലേബൽ എടിഎം കമ്പനിയിൽ (white label ATM company) നിന്നും ബാങ്കിന് പിഴ ഈടാക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News