വീട്ടിൽ വളർത്തുമൃഗങ്ങളുള്ളവർ അവയെ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയാണ് കണക്കാക്കുന്നത്. അവയുടെ കൂടെ കളിച്ചും അവയെ ഓരോ കാര്യങ്ങളും ട്രെയിൻ ചെയ്യിപ്പിച്ചും ഒക്കെയാണ് വീട്ടുകാർ വളർത്തുമൃഗങ്ങളെ നോക്കാറുള്ളത്. കൂടുതൽ പേരും നായ്ക്കളെയാണ് വളർത്താറുള്ളത്. ഇവയെ ഓരോ പ്രവർത്തികളും ട്രെയിൻ ചെയ്യിപ്പിച്ചെടുക്കാൻ വളരെ എളുപ്പമാണ്. വീട്ടുകാർ അവയെ കുടുംബാഗത്തെ പോലെ കണക്കാക്കുമ്പോൾ ഇവ തിരിച്ചും അത്രയധികം സ്നേഹത്തോടെയാണ് അവർക്കൊപ്പം നിൽക്കുന്നത്.
നായ്ക്കൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന ഒരു വിനോദമാണ് പന്ത് തട്ടി കളിക്കുന്നത്. കൂടാതെ അത് അവയ്ക്ക് ഒരു വ്യായാമം കൂടിയാണ്. ഇത്തരത്തിൽ പന്ത് കളിക്കുന്നതിനിടെ അത് വിഴുങ്ങിയ നായയെ രക്ഷിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. കളിക്കുന്നതിനിടെ അബദ്ധവശാൽ പന്ത് നായയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ട്വിറ്ററിൽ പങ്കുവെച്ച ഈ വീഡിയോയിൽ ഡോക്ടർ നായയുടെ തൊണ്ടയിൽ കുടുങ്ങിയ ബോൾ വളരെ ശ്രദ്ധയോടെ പുറത്തെടുക്കുന്നത് കാണാം.
HERO! Dr. Hunt saved this dog that had swallowed a Kong Toy. (:drandyroark)
— GoodNewsCorrespondent (@GoodNewsCorres1) April 3, 2023
നായയെ ഒരു സ്ട്രെക്ചറിൽ മലർത്തി കിടത്തിയ ശേഷം തൊണ്ടയിൽ നിന്ന് പന്ത് നീക്കം ചെയ്യുകയായിരുന്നു ഡോക്ടർ. 247.3k ആളുകൾ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു. GoodNewsCorrespondent എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. ഏഴായിരത്തിലധികം ലൈക്കും നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. ഡോക്ടറെയും നിരവധി പേർ അഭിനന്ദിച്ചു. ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ സാഹചര്യം എത്ര അപകടകരമാകുമായിരുന്നുവെന്ന് മറ്റുള്ളവർ ആശങ്ക പ്രകടിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...