കളിച്ചും ചിരിച്ചും അറിവ് നേടേണ്ട കാലത്ത് തൊഴിലിടങ്ങളിൽ കഷ്ടപ്പെടുന്ന കുട്ടികളെ നമ്മൾ കാണാറുണ്ട് . സമൂഹത്തിലെ നിർണായകമായി ഘടകമാണ് കുട്ടികൾ . ജനസംഖ്യയിലെ ഏതാണ്ട് 23 ശതമാനവും കുട്ടികളാണ് . ബാലവേല നിരോധനത്തെക്കുറിച്ച് സമൂഹത്തിന് ബോധവത്കരണം നടത്താനാണ് എല്ലാ വർഷവും ലോക ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നത് .
ആഗോളതലത്തിൽ ഓരോ 10 കുട്ടികളിലും ഒരാൾ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുണ്ടെന്നാണ് കണക്ക് . എന്നാൽ കഴിഞ്ഞ 10 വർഷമായി ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട് . ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കുകൾ അനുസരിച്ച് ലോകത്താകമാനം 152 മില്യൺ കുട്ടികൾ ബാലവേലയിൽ ഏർപ്പെടുന്നുണ്ട് . അവരിൽ 72 മില്യൺ കുട്ടികളും അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത് .
ആഗോള സമൂഹത്തിൽ നിയന്ത്രിക്കുന്ന ഐക്യരാഷ്ട്ര സംഘടനയും ഇന്റനാഷണൽ ലേബർ ഓർഗനൈസേഷനും ചേർന്ന് 2002ലാണ് ലോക ബാലവേല വിരൂദ്ധ ദിനം ആരംഭിച്ചത് . 5നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സാധാരണ ബാല്യം ഉറപ്പ് നൽകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിന് വേണ്ടിയുള്ള ദിവസമാണിത് . കുട്ടികൾക്ക് ഉചിതമായ വിദ്യാഭ്യാസം, ആവശ്യമായ മെഡിക്കൽ സേവനങ്ങൾ, ഒഴിവു സമയം, അടിസ്ഥാന സ്വാതന്ത്ര്യം എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ഈ ദിനത്തിലൂടെ സംഘടനകൾ ലക്ഷ്യമിടുന്നത് .
ഓരോ കുട്ടിയും മെച്ചപ്പെട്ട ജീവിത നിലവാരം അർഹിക്കുന്നു എന്നതിനാൽ ഒരു കുട്ടിയും തൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണ് . ബാലവേല,ബാലഭിക്ഷാടനം, തെരുവ് ബാല്യമുക്ത കേരളം എന്ന ലക്ഷ്യത്തിനായി വനിത ശിശുവികസന വകുപ്പ് ശരണബാല്യം പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കി വരുന്നുണ്ട് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...