യൗണ്ടെ: കാമറൂണിലെ യൗണ്ടെ ഒലെംബെ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചതായി സെൻട്രൽ ആഫ്രിക്കൻ രാജ്യത്തിന്റെ ദേശീയ ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ കൊമോറോസിനെതിരായ കാമറൂണിന്റെ മത്സരത്തിന് മുമ്പ് തിങ്കളാഴ്ചയാണ് ദുരന്തം നടന്നത്. 14 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
At least six people have died in a stampede outside of Olembe Stadium before Cameroon vs. Comoros.
A nearby hospital in Yaounde has received at least 40 more injured people. pic.twitter.com/QbNcB9RvFM
— B/R Football (@brfootball) January 24, 2022
മത്സരം കാണുന്നതിനായി സൗജന്യ ടിക്കറ്റുകളും ഗതാഗത സൗകര്യവും ഒരുക്കിയിരുന്നു. നിലവിൽ സ്ഥിതിഗതികൾ അന്വേഷിക്കുകയും സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കുകയുമാണെന്ന് കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ അധികൃതർ വ്യക്തമാക്കി.
കാമറൂൺ സർക്കാരുമായും പ്രാദേശിക സംഘാടക സമിതിയുമായും ആശയവിനിമയം നടത്തുന്നുണ്ടെന്നും സിഎഎഫ് അധികൃതർ അറിയിച്ചു. മത്സരത്തിൽ കൊമോറോസിനെ 2-1ന് തോൽപ്പിച്ച് കാമറൂൺ ക്വാർട്ടർ ഫൈനലിൽ കടന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...