നല്ല ഉദ്ദേശത്തോടെ കർഷകരെ സഹായിക്കാനായി അന്നിറക്കിയ ഉത്തരവ് ഉദ്യോഗസ്ഥരാണ് ദുരുപയോഗം ചെയ്തതെന്ന് സംസ്ഥാന വനി മന്ത്രി പറഞ്ഞു. അവർക്കെതിരെ നടപടി എടുക്കുന്നതിൽ യാതൊരു ആശയക്കുഴപ്പമില്ലെന്നും അവർക്കെതിരെ പ്രാരംഭ നടപടികൾ സ്വീകരിച്ചുയെന്ന് മന്ത്രി അറിയിച്ചു.
കേരളത്തിലെ അമ്പതോളം പരിസ്ഥിതി സംഘടനകൾ സംയുക്ത പ്രസ്താവനയിലൂടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്
എന്നാൽ മരംമുറി കേസിൽ മുറിച്ച് മാറ്റിയത് കോടികണക്കിന് രൂപയുടെ മരങ്ങളാണെന്നും ആ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് സർക്കർ (Government)കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിവാദ ഉത്തരവ് പിന്‍വലിച്ചതിനുശേഷം ഉടൻ തന്നെ മന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് കോടിക്കണക്കിന് രൂപയുടെ തടി വയനാട് മുട്ടിലില്‍ നിന്ന് എറണാകുളത്തെ മില്ലിലെത്തിയതെന്ന് കെ സുധാകരൻ ആരോപിച്ചു
വനം മാഫിയക്ക് എന്തും ചെയ്യാനുള്ള ലൈസൻസാണ് സര്‍ക്കാര്‍ നൽകിയത്. മുൻ വനം മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ മരംകൊള്ള കേസിലെ പ്രതികൾ ബന്ധപ്പെട്ടതിന് തെളിവ് പുറത്ത് വന്നിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു
ഡിഎഫ്ഒയെ മാറ്റണമെന്ന് റോജി അഗസ്റ്റിൻ മുൻ വനം മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എന്നാൽ പ്രതിക്ക് ഒരു സഹായവും ചെയ്തിട്ടില്ലെന്നും ശ്രീകുമാര്‍ പറയുന്നു
സർക്കാർ ഇറക്കിയ ഉത്തരവിന്റെ ഏക ഉത്തരവാദി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആണെങ്കിൽ എന്തുകൊണ്ടാണ് ആ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാതിരുന്നതെന്ന് വി മുരളിധാരൻ ചോദിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.