കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ചയിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് ഷുഹൈബ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്നും പ്രവചനങ്ങൾ മാത്രമാണ് നടത്തിയതെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയത്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ മറ്റ് പ്ലാറ്റ് ഫോമുകളെ അവഗണിച്ച് കൊണ്ട് എംഎസ് സൊല്യൂഷ്യൻസിനെ മാത്രം ലക്ഷ്യം വയ്ക്കുന്നുവെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
Read Also: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം; വരുന്ന 4 ദിവസത്തേക്ക് മുന്നറിയിപ്പില്ല
അതേസമയം ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർക്ക് ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നും ഹാജരായില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
നേരത്തെ രണ്ടു തവണ ആവശ്യപ്പെട്ടിട്ടും അധ്യാപകർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നില്ല. ഇത്തവണ കൂടി ഹാജരായില്ലെങ്കിൽ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് മുന്നറിയിപ്പ് നൽകി.
എംഎസ് സൊല്യൂഷന്‍സ് അപ്ലോഡ് ചെയ്ത ചോദ്യപേപ്പര്‍ പ്രവചന വീഡിയോകളുടെ വിശദാംശം തേടി അന്വേഷണ സംഘം യൂട്യൂബിന് മെയിൽ അയച്ചു. എസ്എസ്എൽസി ഇംഗ്ലീഷ്, പ്ലസ് വണ്‍ കണക്ക് പരീക്ഷകളുടെ പ്രവചന വീഡിയോകളുടെ വിശദാംശമാണ് തേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.