Forest robbery case: വിവാദ ഉത്തരവിന്റെ മറവിൽ മുറിച്ച് കടത്തിയത് 15 കോടിയുടെ മരങ്ങൾ; ഉദ്യോ​ഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്

15 കോടിയുടെ മരങ്ങളാണ് മുറിച്ച് കടത്തിയത്. വിജിലൻസ് ചുമതലയുള്ള മുഖ്യവനപാലകനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്

Written by - Zee Malayalam News Desk | Last Updated : Jun 27, 2021, 12:01 PM IST
  • റവന്യൂ വകുപ്പിന്റെ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് മരങ്ങൾ മുറിച്ച് കടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
  • മരംകൊള്ള കണ്ടെത്തുന്നതിലും തടയുന്നതിലും റവന്യൂവകുപ്പിന് വലിയ വീഴ്ച സംഭവിച്ചു
  • റവന്യൂ ഉദ്യോ​ഗസ്ഥർ നിസം​ഗത പാലിച്ചു
  • ഒമ്പത് ജില്ലകളിൽ നിന്നായി 2400ഓളം വലിയ മരങ്ങൾ മുറിച്ച് കടത്തി
Forest robbery case: വിവാദ ഉത്തരവിന്റെ മറവിൽ മുറിച്ച് കടത്തിയത് 15 കോടിയുടെ മരങ്ങൾ; ഉദ്യോ​ഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മരംമുറി വിവാദത്തിൽ റവന്യൂ വകുപ്പിന് (Revenue department) വീഴ്ച സംഭവിച്ചതായി വനംവകുപ്പിന്റെ റിപ്പോർട്ട്. 15 കോടിയുടെ മരങ്ങളാണ് മുറിച്ച് കടത്തിയത്. വിജിലൻസ് (Vigilence) ചുമതലയുള്ള മുഖ്യവനപാലകനാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്.

റവന്യൂ വകുപ്പിന്റെ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് മരങ്ങൾ മുറിച്ച് കടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മരംകൊള്ള കണ്ടെത്തുന്നതിലും തടയുന്നതിലും റവന്യൂവകുപ്പിന് വലിയ വീഴ്ച സംഭവിച്ചു. റവന്യൂ ഉദ്യോ​ഗസ്ഥർ നിസം​ഗത പാലിച്ചു. ഒമ്പത് ജില്ലകളിൽ നിന്നായി 2400ഓളം വലിയ മരങ്ങൾ മുറിച്ച് കടത്തി. 15 കോടിയുടെ മരങ്ങളാണ് മുറിച്ച് കടത്തിയത്.

ALSO READ: Forest robbery case: വനംകൊള്ള വനംമന്ത്രിയുടെ അറിവോടെയെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് K Sudhakaran

മുറിച്ച് കടത്തിയ മരങ്ങളിൽ 90 ശതമാനവും ഈട്ടി, തേക്ക് എന്നീ മരങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ നിന്ന് മരങ്ങൾ നഷ്ടപ്പെട്ടു. റവന്യൂ ഭൂമിയിൽ (Revenue land) നിന്നാണ് മരങ്ങൾ മുറിച്ച് കടത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കാസർ​ഗോഡ് എന്നീ ജില്ലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ മരങ്ങൾ മുറിച്ച് മാറ്റിയിട്ടുള്ളത് എന്നാണ് മുഖ്യ വനപാലകൻ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

വയനാട് ഒഴിച്ചുള്ള എല്ലാ ജില്ലകളിലും റവന്യൂ ഉദ്യോ​ഗസ്ഥരുടെ നിർദേശപ്രകാരം വനം വകുപ്പ് പാസ് നൽകുകയും തടികൾ എല്ലാം തന്നെ മില്ലുകളിലേക്ക് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. റവന്യൂ ഭൂമിയിൽ മരംമുറിക്കുന്നതിനുള്ള വിവാദ ഉത്തരവിലെ പഴുതുകൾ ഉപയോ​ഗിച്ചും ദുർവ്യാഖ്യാനം ചെയ്തും മരം മുറി നടന്നപ്പോൾ അത് തടയുന്നതിൽ റവന്യൂ ഉദ്യോ​ഗസ്ഥർക്ക് വലിയ വീഴ്ച പറ്റി. വില്ലേജ് ഓഫീസർമാർ (Village officer) മുതൽ കലക്ടർമാർ വരെയുള്ളവർക്ക് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചു.

ALSO READ: Forest robbery case: മുട്ടിൽ മരം മുറിക്കേസിലെ പ്രതി മുൻ വനം മന്ത്രി കെ രാജുവിന്റെ സ്റ്റാഫിനെ ഫോണിൽ വിളിച്ചതിന് സ്ഥിരീകരണം

വനം വകുപ്പിന്റെ ഭാ​ഗത്ത് നിന്ന് പാസ് നൽകിയതിൽ ചില ഉദ്യോ​ഗസ്ഥർക്ക് വീഴ്ച സംഭവിച്ചെങ്കിലും റവന്യൂ ഉദ്യോ​ഗസ്ഥരുടെ നിർദേശപ്രകാരവും അവർ നൽകിയിട്ടുള്ള ചില രേഖകളുടെയും അടിസ്ഥാനത്തിലാണ് പാസ് നൽകിയതെന്ന് പറയുന്നു.  പ്രാഥമികമായി വനംവകുപ്പ് ഉദ്യോ​ഗസ്ഥർ ജില്ലകളിൽ നടത്തിയ തിരച്ചിലിന്റെ അടിസ്ഥാനത്തിലാണ് മുഖ്യവനപാലകൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News