Muttil Forest Robbery Case : മുട്ടിൽ മരം മുറി അഴിമതിക്കെതിരെ ബിജെപി ഇന്ന് ധർണ നടത്തും

സംസ്ഥാന ഭാരവാഹിയോ​ഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായ സമരം സംഘടിപ്പിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Jun 16, 2021, 10:18 AM IST
  • സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളിൽ ധർണ സമരം നടത്തും.
  • കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും സമരം.
  • സംസ്ഥാന ഭാരവാഹിയോ​ഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായ സമരം സംഘടിപ്പിക്കുന്നത്.
  • ഇടതുസർക്കാർ കേരളത്തിന്റെ പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുകയാണെന്ന് ഭാരവാഹിയോ​ഗം വിലയിരുത്തി.
Muttil Forest Robbery Case : മുട്ടിൽ മരം മുറി അഴിമതിക്കെതിരെ ബിജെപി ഇന്ന് ധർണ നടത്തും

തിരുവനന്തപുരം: മരം മുറി (Muttil Forest Robbery) അഴിമതിക്കെതിരെ ഇന്ന് രാവിലെ 11 മണിക്ക് ബിജെപി (BJP) സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളിൽ ധർണ സമരം നടത്തും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും സമരം. സംസ്ഥാന ഭാരവാഹിയോ​ഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായ സമരം സംഘടിപ്പിക്കുന്നത്. 

ഇടതുസർക്കാർ കേരളത്തിന്റെ (Kerala) പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുകയാണെന്ന് ഭാരവാഹിയോ​ഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് സമരം ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ ഒ.രാജ​ഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് എന്നിവരും തിരുവനന്തപുരത്ത് പങ്കെടുക്കും. 

ALSO READ: Forest Robbery Case : മരംമുറി വിവാദത്തിൽ CPI ഒളിച്ചോടുന്നുയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

കൊല്ലത്ത് കുമ്മനം രാജശേഖരൻ, പത്തനംത്തിട്ട ജോർജ് കുര്യൻ, ആലപ്പുഴ പി.സുധീർ, എറണാകുളം എഎൻ രാധാകൃഷ്ണൻ, തൃശ്ശൂർ സി.കൃഷ്ണകുമാർ, വയനാട് പികെ കൃഷ്ണദാസ് എന്നിവർ സമരത്തിന് നേതൃത്വം നൽകും. 14ാം തിയ്യതി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ വിവിധ ജില്ലകളിലെ മരം മുറി നടന്ന സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരൻ നേരത്തെ വ്യാപകമായ മരം മുറിക്കൽ നടന്ന മുട്ടിലിൽ സന്ദർശനം നടത്തിയിരുന്നു.

ALSO READ: Forest robbery case: മരംമുറി വിവാദത്തിൽ സിപിഐയിൽ ഭിന്നത

വിവാദ മരംമുറി (Muttil Tree Felling Controversy) ഉത്തരവിന് പിന്നിൽ ആരൊക്കെയാണെന്ന് പറയാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന് (CM Pinarayi Vijayan) കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നു. മരംകൊള്ളയിൽ വലിയ മഞ്ഞ് മലയുടെ  ചെറിയ ഒരു ഭാഗം മാത്രമാണ് പുറത്ത് വന്നത്. സർക്കാർ ഇറക്കിയ ഉത്തരവിന്‍റെ ഏക ഉത്തരവാദി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആണെങ്കിൽ എന്തുകൊണ്ടാണ് ആ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാതിരുന്നതെന്ന് വി മുരളിധരൻ ചോദിച്ചിരുന്നു.

ALSO READ: Forest robbery case: മുട്ടിൽ മരംമുറിക്കേസ്​ അന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു

ഐഎഎസ് ഉദ്യോഗസ്ഥർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതൃത്വം തുടങ്ങിയവരെല്ലാം സംശയ നിഴലിൽ നിൽക്കുന്ന കേസിൽ അന്വേഷണത്തിന് എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും മന്ത്രി പറഞ്ഞു. മരം കൊള്ളയിലെ യഥാർത്ഥ വസ്തുത പുറത്ത്  കൊണ്ട് വരാൻ കേരളത്തിലെ  രാഷ്ട്രീയ നേതൃത്വത്തോട്  ബാധ്യത ഇല്ലാത്ത സ്വതന്ത്ര അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News