Forest robbery case: അനധികൃത മരംമുറിക്കേസിൽ അന്വേഷണത്തിന് എല്ലാ ജില്ലകളിലും പ്രത്യേക ക്രൈംബ്രാഞ്ച് സംഘങ്ങള്‍

ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 25, 2021, 08:53 PM IST
  • 14 ഡിവൈഎസ്പിമാരെയും 25 ഇന്‍സ്പെക്ടര്‍മാരെയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്
  • സംഘാംഗങ്ങളുടെ സംസ്ഥാനതല യോഗവും ചേർന്നു
  • പൊതുജനങ്ങളില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിച്ചായിരിക്കും അന്വേഷണം നടത്തുക
  • മരംമുറി സംബന്ധിച്ച വിവരങ്ങള്‍ ക്രൈംബ്രാഞ്ച് എസ്പിമാർക്ക് നൽകാവുന്നതാണെന്നും ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്ത് അറിയിച്ചു
Forest robbery case: അനധികൃത മരംമുറിക്കേസിൽ അന്വേഷണത്തിന് എല്ലാ ജില്ലകളിലും പ്രത്യേക  ക്രൈംബ്രാഞ്ച് സംഘങ്ങള്‍

തിരുവനന്തപുരം: സംരക്ഷിത മരങ്ങള്‍ അനധികൃതമായി മുറിച്ചുകടത്തിയ കേസിൽ എല്ലാ ജില്ലകളിലും ക്രൈംബ്രാഞ്ച് അന്വേഷണ സംഘങ്ങൾ രൂപീകരിച്ചതായി ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്ത്. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചത്.

അനധികൃതമായി മരം മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണം കാര്യക്ഷമമാക്കുന്നതിനായാണ് എല്ലാ ജില്ലയിലും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതെന്ന് എസ്.ശ്രീജിത്ത് വ്യക്തമാക്കി. സംഘാംഗങ്ങളുടെ സംസ്ഥാനതല യോഗവും ചേർന്നു. 14 ഡിവൈഎസ്പിമാരെയും 25 ഇന്‍സ്പെക്ടര്‍മാരെയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്.

മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി സന്തോഷ്.കെ.വി, കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു.കെ.എം, തൃശൂര്‍ ക്രൈം ബ്രാഞ്ച് എസ്.പി സുദര്‍ശന്‍.കെ.എസ് എന്നിവര്‍ക്കാണ് മേഖലാതലത്തിലെ മേല്‍നോട്ടച്ചുമതല. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി വിലയിരുത്തും. 
പട്ടയഭൂമികളിലെ മരം മുറിക്ക് പുറമെ സംസ്ഥാനത്തെ വനഭൂമി, സംരക്ഷിത വനഭൂമി, തോട്ടഭൂമി, മിച്ചഭൂമി, പുറമ്പോക്ക് എന്നിവിടങ്ങളില്‍ നടന്ന മരംമുറികളും പ്രത്യേക സംഘം അന്വേഷിക്കും.

പൊതുജനങ്ങളില്‍ നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിച്ചായിരിക്കും അന്വേഷണം നടത്തുക. മരംമുറി സംബന്ധിച്ച വിവരങ്ങള്‍ ക്രൈംബ്രാഞ്ച് എസ്പിമാർക്ക് നൽകാവുന്നതാണെന്നും ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്ത് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News