Gujarat Election 2022: ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 വരെയാണ്. 89 സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
Gujarat Assembly Election 2022: ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത് രണ്ട് ഘട്ടങ്ങളിലായാണ്. ആദ്യഘട്ടം ഡിസംബർ 1നും, രണ്ടാം ഘട്ടം ഡിസംബർ 5 നുമായാണ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബർ എട്ടിനാണ്.
കള്ളപ്പണകേസില്‍ കുടുങ്ങി ജയിലില്‍ കഴിയുന്ന AAP നേതാവും മന്ത്രിയുമായ സത്യേന്ദർ ജെയിനിന് VVIP പരിചരണം ലഭിക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു
ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രധാന പാർട്ടികളായ BJPയും കോൺഗ്രസും ഏറെ ആവേശത്തോടെ പ്രചാരണത്തിലാണ്. ഇരു പാർട്ടികളുടെയും പ്രമുഖ നേതാക്കൾ പ്രചാരണ രംഗത്ത് സജീവമാണ്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലില്‍ കഴിയുന്ന ഡല്‍ഹി ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ സത്യേന്ദ്ര ജയിനിന് വഴിവിട്ട സഹായങ്ങള്‍ നല്കിക്കൊടുത്തതിന് തീഹാർ ജയിൽ സൂപ്രണ്ടിന് സസ്പെൻഷന്.
Himachal Pradesh Assembly Election 2022: വൻ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും രംഗത്തുണ്ട്. സീറ്റുപിടിക്കാൻ എഎപിയുമുണ്ട്.
Himachal Pradesh Assembly Election 2022: ഉദ്ദേശിച്ച നേട്ടം സംസ്ഥാനത്ത് ഉണ്ടാകില്ലെന്ന വിവരത്തെ തുടർന്ന് അവസാന ഘട്ടത്തിൽ ആംആദ്മി പാർട്ടിയുടെ പ്രചാരണത്തിനായി ഡൽഹി മുഖ്യമന്ത്രിയോ കേന്ദ്ര നേതാക്കളോ രംഗത്തില്ലായിരുന്നു.
വായു മലിനീകരണ പ്രതിസന്ധി നേരിടുന്നതില്‍ വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനമില്ലായ്മയെയാണ് ഭാരതീയ ജനതാ പാർട്ടി നേതാവും എംപിയുമായ വരുൺ ഗാന്ധി ചോദ്യം ചെയ്തത്.
ഡല്‍ഹിയില്‍ അധികാരത്തിലിരിയ്ക്കുന്ന ആം ആദ്മി സര്‍ക്കാര്‍ നടപ്പാക്കിയ 2021-2022 മദ്യനയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ത്വരിതഗതിയില്‍. 35 സ്ഥലങ്ങളില്‍ ഇന്ന് വീണ്ടും ED റെയ്ഡ് തുടരുന്നു.
ഡല്‍ഹി സര്‍ക്കാരും മാറി മാറി വരുന്ന ലഫ്റ്റനന്റ് ഗവർണര്‍മാരും തമ്മിലുള്ള പോര് പ്രസിദ്ധമാണ്. ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ അധികാരമേറ്റ കാലം മുതല്‍ ഈ പോര് തുടരുകയാണ്.
ജനക്ഷേമകരമായ പദ്ധതികളുമായി പഞ്ചാബില്‍ അധികാരത്തിലേറിയ ആം ആദ്മി സര്‍ക്കാര്‍. ഡല്‍ഹി പോലെ പഞ്ചാബിലും വിദ്യാഭ്യാസ മേഖലയിൽ പ്രശംസനീയമായ പ്രവർത്തനമാണ് നടക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം അണ്ണാ ഹസാരെയുടെ ഇടപെടല്‍. ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക് കത്തയച്ച അദ്ദേഹം പുതിയ മദ്യനയത്തെ വിമർശിയ്ക്കുകയും മദ്യശാലകൾ പൂട്ടാനും ആവശ്യപ്പെട്ടു.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഇ. ഡൽഹി സർക്കാരിന്റെ എക്സൈസ് നയത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കറുകള്‍ CBI പരിശോധിച്ചു.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ സിബിഐ റെയ്ഡിനും AAP എംഎൽഎമാരെ പാട്ടിലാക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തിയെന്ന ആരോപണത്തിനും പിന്നാലെ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാൾ രാവിലെ 11 മണിക്ക് പാര്‍ട്ടിയുടെ എല്ലാ എംഎൽഎമാരുടേയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.