നിസാർ സംവിധാനം ചെയ്യുന്ന "ടൂ മെൻ ആർമി" പ്രദർശനത്തിനെത്തുന്നു. സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ സംവിധായകനാണ് നിസാർ. എസ്.കെ കമ്മ്യൂണിക്കേഷൻ്റെ ബാനറിൽ
കാസിം കണ്ടോത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് പ്രസാദ് ഭാസ്കരൻ ആണ്. ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വെച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾ. ആ പണത്തിൽ കണ്ണുവച്ചെത്തുന്ന മറ്റൊരാൾ. ഈ രണ്ട് കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളാണ് "ടൂ മെൻ ആർമി"യിൽ പറയുന്നത്. ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ: തിയേറ്ററുകളിൽ ഇനി "ടർക്കിഷ് തർക്കം"; സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ ചിത്രം തിയേറ്ററുകളിലേക്ക്
കൈലാഷ്, സുബ്രഹ്മണ്യൻ ബോൾഗാട്ടി, തിരുമല രാമചന്ദ്രൻ, അജു.വി.എസ്, സുജൻ കുമാർ, ജയ്സൺ മാർബേസിൽ, സതീഷ് നടേശൻ, സ്നിഗ്ധ, ഡിനി ഡാനിയേൽ, അനു ജോജി, രമ മോഹൻദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. തികച്ചും വ്യത്യസ്തമായ പ്രമേയത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് നിർവഹിക്കുന്നു. ആന്റണി പോൾ എഴുതിയ വരികൾക്ക് അജയ് ജോസഫ് സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷിയാസ് മണോലിൽ. എഡിറ്റിംഗ്- ടിജോ തങ്കച്ചൻ. കലാസംവിധാനം- വത്സൻ. മേക്കപ്പ്- റഹിം കൊടുങ്ങല്ലൂർ. വസ്ത്രാലങ്കാരം- സുകേഷ് താനൂർ. സ്റ്റിൽസ്- അനിൽ പേരാമ്പ്ര. അസോസിയേറ്റ് ഡയറക്ടർ- റസൽ നിയാസ്. സംവിധാന സഹായികൾ- കരുൺ ഹരി, പ്രസാദ് കേയത്ത്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എൻ.കെ.ദേവരാജ്. പിആർഒ- എഎസ് ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.