Mumbai: നീണ്ട ഇടവേളയ്ക്ക് ശേഷം അണ്ണാ ഹസാരെയുടെ ഇടപെടല്‍. ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക് കത്തയച്ച അദ്ദേഹം പുതിയ മദ്യനയത്തെ വിമർശിയ്ക്കുകയും മദ്യശാലകൾ പൂട്ടാനും ആവശ്യപ്പെട്ടു.
തലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി അഴിമതിയില്‍ മുങ്ങുമ്പോള്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ രാഷ്ട്രീയ ഗുരു എന്ന് വിളിക്കപ്പെടുന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ഡൽഹി സർക്കാരിന്‍റെ മദ്യനയത്തിനെതിരെ രംഗത്ത് വന്നിരിയ്ക്കുകയാണ്. ഡൽഹിയിലെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം മദ്യശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേജ്‌രിവാളിന്‍റെ പെരുമാറ്റത്തെയും ചോദ്യം ചെയ്തിട്ടുണ്ട്.
Also Read: Delhi Excise Scam: അഴിമതിക്കേസിൽ മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് CBI
'നിങ്ങള്‍ അധികാരത്തിന്‍റെ ഉന്മാദ ലഹരിയിലാണ്, നിങ്ങളുടെ വാക്കും പ്രവൃത്തിയും തമ്മിൽ ഏറെ വ്യത്യാസമുണ്ട്', അരവിന്ദ് കേജ്‌രിവാളിന് അയച്ച കത്തിൽ അണ്ണാ ഹസാരെ കുറിച്ചു.
Anna Hazare writes to Delhi CM Kejriwal over New Liquor Policy
"Had expected a similar policy(like Maharashtra's). But you didn't do it.People seem to be trapped in a circle of money for power&power for money. It doesn't suit a party that emerged from a major movement,"he writes pic.twitter.com/4yTvc0XI5K
— ANI (@ANI) August 30, 2022
'സ്വരാജ്' എന്ന പുസ്തകത്തിൽ നിങ്ങൾ വളരെ ആദർശപരമായ കാര്യങ്ങൾ എഴുതിയിരുന്നു, അപ്പോൾ നിങ്ങളിൽ നിന്ന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷേ, രാഷ്ട്രീയത്തിൽ ഇറങ്ങി മുഖ്യമന്ത്രിയായതിന് ശേഷം നിങ്ങൾ ആ ആദര്‍ശ പ്രത്യയശാസ്ത്രം മറന്നതുപോലെ തോന്നും. മദ്യത്തിന് ലഹരി ഉള്ളതുപോലെ, അധികാരത്തിനും ലഹരി ഉണ്ട്. ആ അധികാരത്തിന്‍റെ ലഹരിയിൽ നിങ്ങളും മുങ്ങിപ്പോയി എന്ന് തോന്നുന്നു', അണ്ണാ ഹസാരെ തന്‍റെ കത്തില്‍ സൂചിപ്പിച്ചു.
ഡൽഹി സർക്കാരിന്‍റെ പുതിയ മദ്യ നയത്തെയും അദ്ദേഹം ചോദ്യം ചെയ്തു. 'നിങ്ങളുടെ സർക്കാർ പുതിയ മദ്യനയം രൂപീകരിച്ചു. നിങ്ങളുടെ മദ്യനയം മദ്യത്തിന്‍റെ വിൽപ്പനയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നതായി തോന്നുന്നു. തെരുവിൽ മദ്യശാലകൾ തുറക്കുന്നു. ഇത് അഴിമതിയെ പ്രോത്സാഹിപ്പിക്കാം. ഇത് പൊതുതാൽപ്പര്യത്തിന് നിരക്കുന്നതല്ല', അദ്ദേഹം കുറിച്ചു.
അതേസമയം, ഡല്‍ഹി മദ്യനയ അഴിമതിയില്‍ CBI നടത്തുന്ന അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്‍റെ ഭാഗമായി CBI ഡല്‍ഹി ഉപ മുഖ്യമന്ത്രിയും കേസിലെ ഒന്നാം പ്രതിയുമായ മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കറുകള്‍ പരിശോധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...