Delhi Excise Scam: ഡൽഹി എക്സൈസ് നയ അഴിമതി, 35 സ്ഥലങ്ങളില്‍ ED റെയ്ഡ്

ഡല്‍ഹിയില്‍ അധികാരത്തിലിരിയ്ക്കുന്ന ആം ആദ്മി സര്‍ക്കാര്‍ നടപ്പാക്കിയ  2021-2022 മദ്യനയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ത്വരിതഗതിയില്‍.  35 സ്ഥലങ്ങളില്‍ ഇന്ന് വീണ്ടും  ED റെയ്ഡ് തുടരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 7, 2022, 10:38 AM IST
  • 35 സ്ഥലങ്ങളില്‍ ഇന്ന് വീണ്ടും ED റെയ്ഡ്, ഏജൻസി ടീമുകൾ പുലര്‍ച്ചെയാണ് ലൊക്കേഷനുകളില്‍ എത്തിച്ചേര്‍ന്നത്. രാവിലെ തുടങ്ങിയ നടപടികള്‍ തുടരുകയാണ്
Delhi Excise Scam: ഡൽഹി എക്സൈസ് നയ അഴിമതി, 35 സ്ഥലങ്ങളില്‍  ED റെയ്ഡ്

New Delhi: ഡല്‍ഹിയില്‍ അധികാരത്തിലിരിയ്ക്കുന്ന ആം ആദ്മി സര്‍ക്കാര്‍ നടപ്പാക്കിയ  2021-2022 മദ്യനയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ത്വരിതഗതിയില്‍.  35 സ്ഥലങ്ങളില്‍ ഇന്ന് വീണ്ടും  ED റെയ്ഡ് തുടരുന്നു.

ദേശീയ തലസ്ഥാനത്തും പഞ്ചാബിലും ഹൈദരാബാദിലുമായി 35 സ്ഥലങ്ങളിലാണ്  എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് ( Enforcement Directorate - ED)റെയ്ഡ് നടത്തുന്നത്.  ഈ സംസ്ഥാനങ്ങളിലെ മദ്യവ്യാപാരികൾ, വിതരണക്കാർ, വിതരണ ശൃംഖലകൾ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. 

Also Read:  Delhi Excise Scam: അഴിമതിക്കേസിൽ മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് CBI

ED ആസ്ഥാനത്ത് നിന്ന് ഏജൻസി ടീമുകൾ പുലര്‍ച്ചെയാണ് ലൊക്കേഷനുകളില്‍ എത്തിച്ചേര്‍ന്നത്.  രാവിലെ തുടങ്ങിയ നടപടികള്‍ തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 

Also Read:  Manish Sisodiya Update: തനിക്കും "ഓഫര്‍" ലഭിച്ചിരുന്നതായി മനീഷ് സിസോദിയ 

കേസില്‍ ED ഇതുവരെ 103 ലധികം റെയ്ഡുകൾ നടത്തി. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ടുപേരെയാണ്  ഇതുവരെ അറസ്റ്റ് ചെയ്തത്. മദ്യനിർമ്മാണ കമ്പനിയായ ഇൻഡോ സ്പിരിറ്റിന്‍റെ   മാനേജിംഗ് ഡയറക്ടറായ സമീർ മഹന്ദ്രുവിനെയും മുംബൈ ആസ്ഥാനമായുള്ള ഓണ്‍ലി മച്ച് ലൗഡര്‍ ഈവന്‍റ് മാനേജ്മെന്‍റ് കമ്പനി മുന്‍ സി.ഇ.ഒ ആയ വിജയ്‌ നായരേയുമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്. 

Also Read:  Delhi Liquor Scam: വിജയ് നായരെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു

ഡൽഹിയുടെ എക്‌സൈസ് നയം 2021-22 നടപ്പാക്കിയതിലെ ക്രമക്കേടുകളെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഡൽഹി L-G ശുപാർശ ചെയ്തതിനെ തുടർന്നാണ് മദ്യ നയം നടപ്പാക്കിയതിലെ അഴിമതികള്‍ ഓരോന്നായി പുറത്ത് വന്നത്.  

കഴിഞ്ഞ ആഗസ്റ്റ് മുതലാണ് CBI-യും ED-യും ഡൽഹി എക്സൈസ് നയ അഴിമതി സംബന്ധിച്ച അന്വേഷണം വേഗത്തിലാക്കിയത്. ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിലും ഓഫീസിലുമടക്കം 21 ഇടങ്ങളില്‍ പരിശോധന  നടന്നിരുന്നു. എക്സൈസ് അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയടക്കം 15 പേര്‍ക്കെതിരെ ഇതിനോടകം FIR രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ രണ്ടുപേരാണ്  ഇതിനോടകം അറസ്റ്റിലായത്. 

ഡല്‍ഹി  ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് ഏറെ മങ്ങലേല്‍പ്പിച്ച അഴിമതിയാണ്   ഇപ്പോള്‍ CBI അന്വേഷണത്തില്‍ മറ നീക്കി പുറത്തുവരുന്നത്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News