Gandhinagar: ഗുജറാത്തില്‍ BJP ഇത്തവണ റെക്കോര്‍ഡ് വിജയം നേടുമെന്ന് പാട്ടീദാര്‍ ആന്ദോളന്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍. ഇക്കുറി ബിജെപി സംസ്ഥാനത്ത് 150 ലേറെ സീറ്റുകൾ നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം, താന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്‍റെ കാരണവും ആദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ BJPയില്‍ ചേര്‍ന്നത്. കൂടാതെ, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോള്‍ ഉള്ളത്, BJPയ്ക്ക് ഇത്തവണ അനായാസ വിജയം നേടുവാന്‍ സാധിക്കും, അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ ശക്തമായ പോരാട്ടം നടത്തുന്ന ആം ആദ്മി പാര്‍ട്ടിയേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ആം ആദ്മി പാര്‍ട്ടിയ്ക്ക് ഗുജറാത്തില്‍ സ്ഥാനമില്ല എന്ന് തന്നെ അദ്ദേഹം തീര്‍ത്തു പറഞ്ഞു. ദൈവങ്ങളെ വിശ്വസിക്കാത്ത ആംആദ്മി പാർട്ടിക്കാരെ ഗുജറാത്തികൾ വിശ്വസിക്കില്ല. കൂടാതെ, ആം ആദ്മി പാർട്ടിയിൽ ചേരാനുള്ള ചില പട്ടേൽ സമര നേതാക്കളുടെ തീരുമാനം തികച്ചും വ്യക്തിപരമാണ് എന്നും ഹാര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു.
ഗുജറാത്തില്‍ രണ്ടു ഘട്ടങ്ങളായാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 1, 5 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക. 182 അംഗങ്ങളാണ് ഗുജറാത്ത് നിയമസഭയില്‍ ഉള്ളത്. ഒന്നാം തിയതി നടക്കുന്ന ആദ്യ ഘട്ടത്തില്‍ 89 മണ്ഡലങ്ങളിലേക്ക് 788 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
സൗരാഷ്ട്ര, കച്ച് മേഖലകളും തെക്കൻ ഗുജറാത്തും ആണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്.
സൂറത്ത് ഈസ്റ്റ് ഒഴികെ എല്ലാ മണ്ഡലങ്ങളിലും ആംആദ്‌മി പാർട്ടിയുടെ സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്. ആം ആദ്മി പാര്‍ട്ടിയ്ക്ക് ഒന്നാം ഘട്ടം ഏറെ നിര്‍ണ്ണായകമാണ്. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗഡ്‍വി, പാർട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഒന്നാം ഘട്ടത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്. തൂക്കുപാലം തകർന്ന് ദുരന്തം ഉണ്ടായ മോർബിയും ആദ്യ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഡിസംബർ 8 ന് വോട്ടെണ്ണല്‍ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...