Gujarat Polls 2022: ഗുജറാത്തിൽ BJP വിജയിക്കുക മാത്രമല്ല, എല്ലാ റെക്കോർഡുകളും തകർക്കും, അമിത് ഷാ

ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രധാന പാർട്ടികളായ BJPയും കോൺഗ്രസും ഏറെ ആവേശത്തോടെ പ്രചാരണത്തിലാണ്.  ഇരു പാർട്ടികളുടെയും പ്രമുഖ നേതാക്കൾ പ്രചാരണ രംഗത്ത് സജീവമാണ്.  

Written by - Zee Malayalam News Desk | Last Updated : Nov 15, 2022, 11:32 PM IST
  • ഗുജറാത്തിൽ ബിജെപി മുൻകാല റെക്കോർഡുകളെല്ലാം തകർക്കുമെന്നും ഏറ്റവും കൂടുതൽ സീറ്റുകളും വോട്ൾടും നേടി ബിജെപി വീണ്ടും ഇവിടെ വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ
Gujarat Polls 2022: ഗുജറാത്തിൽ BJP വിജയിക്കുക മാത്രമല്ല, എല്ലാ റെക്കോർഡുകളും തകർക്കും, അമിത് ഷാ

Gujarat Assembly Elections 2022: ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രധാന പാർട്ടികളായ BJPയും കോൺഗ്രസും ഏറെ ആവേശത്തോടെ പ്രചാരണത്തിലാണ്.  ഇരു പാർട്ടികളുടെയും പ്രമുഖ നേതാക്കൾ പ്രചാരണ രംഗത്ത് സജീവമാണ്.  

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മുൻകാല  റെക്കോർഡുകളും തകർത്ത് പരമാവധി സീറ്റുകളും വോട്ടുകളും നേടി ഭരണകക്ഷിയായ ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്ര  ആഭ്യന്തര മന്ത്രി അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Also Read: Gujarat Elections 2022: 160 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി BJP, ഇടം നേടി ഹാര്‍ദിക് പട്ടേല്‍

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ബിജെപി  മുൻകാല റെക്കോർഡുകളെല്ലാം തകർക്കുമെന്നും ഏറ്റവും കൂടുതൽ സീറ്റുകൾ നേടി, ഏറ്റവും കൂടുതൽ വോട്ട് നേടി ബിജെപി വീണ്ടും ഇവിടെ വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് ഞങ്ങൾക്കെല്ലാം ഉറപ്പുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സംസ്ഥാനത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

Also Read:  Bharat Jodo Yatra: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയറിയിച്ച് കര്‍ഷക സംഘടനകള്‍ 

ക്രമസമാധാനം ശക്തിപ്പെടുത്തുകയും  സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുകയും ആരോഗ്യം, വിദ്യാഭ്യാസം, മറ്റ് വിവിധ മേഖലകളിൽ പുരോഗതി വരുത്തുകയും ചെയ്തു, അമിത് ഷാ പറഞ്ഞു.  ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ദളിത്,  ആദിവാസി, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും സമഗ്ര വികസനത്തിന് മോദി വികസിപ്പിച്ച മാതൃക ഭൂപേന്ദ്ര പട്ടേലും മുന്നോട്ടുകൊണ്ടുപോയെന്നും അമിത് ഷാ പറഞ്ഞു. 

സാനന്ദ് അസംബ്ലി സീറ്റിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്ഥാനാർത്ഥി കനുഭായ് പട്ടേലിനൊപ്പം നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ അമിത് ഷാ എത്തിയിരുന്നു. കോലി സമുദായത്തിൽ നിന്നുള്ള പട്ടേൽ സാനന്ദിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയാണ്. ഷായുടെ ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലത്തിലാണ് സാനന്ദ് ഉൾപ്പെടുന്നത്. 

182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടത്തിൽ 89 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിൽ  93 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 17 ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

Trending News