Gautam Adani: അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി യുഎസ്; ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി നൽകി!

Gautam Adani Charged in US with bribery: സൗരോര്‍ജ്ജ കരാറുകള്‍ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥര്‍ക്ക് 25 കോടി ഡോളറിലധികം കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നാണ് കേസ്

Written by - Zee Malayalam News Desk | Last Updated : Nov 21, 2024, 10:32 AM IST
  • അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി യുഎസ്
  • അമേരിക്കയിൽ തട്ടിപ്പിനും വഞ്ചനയ്ക്കും അദാനിയുടെ പേരിൽ കേസ് ചുമത്തിയിരിക്കുകയാണ്
Gautam Adani: അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി യുഎസ്; ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി നൽകി!

വാഷിംഗ്‌ടൺ: വിവാദ വ്യവസായി ഗൗതം അദാനി വൻ കുടുക്കിലേക്ക്.  അമേരിക്കയിൽ തട്ടിപ്പിനും വഞ്ചനയ്ക്കും അദാനിയുടെ പേരിൽ കേസ് ചുമത്തിയിരിക്കുകയാണ്. സൗരോർജ്ജ കരാറുകൾ നേടാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടികൾ കൈക്കൂലി നൽകിയെന്നും അത് അമേരിക്കൻ നിക്ഷേപകരിൽ നിന്നും മറച്ചുവെച്ചു എന്നുമാണ് കേസ്. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Also Read: ഓഹരികൾ വിൽക്കാൻ അദാനി; അംബുജ സിമന്റ്‌സ്, അദാനി പവര്‍ എന്നിവയിലെ ഓഹരികളിൽ 5% വിൽക്കുമെന്ന് റിപ്പോർട്ട്

20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന കരാറുകൾ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാൻ്റ് വികസിപ്പിക്കുന്നതിനും ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ഏകദേശം 250 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നതാണ് കേസ്. മാത്രമല്ല തങ്ങളുടെ കമ്പനി അഴിമതി രഹിത നയമാണ് സ്വീകരിക്കുന്നതെന്ന് അമേരിക്കൻ ഭരണകൂടത്തേയും നിക്ഷേപകരേയും അദാനി ഗ്രീൻ എനർജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി, അദാനി ഗ്രീൻ എനർജിയിലെ രണ്ട് എക്‌സിക്യൂട്ടീവുമാരായ വിനീത് ജെയിൻ അദാനി ഉൾപ്പെടെയുള്ളവർ കേസിലെ പ്രതികളാണ്.

സമാന്തര നടപടിയായി അമേരിക്കയിലെ സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ അദാനി, അസുർ പവർ ഗ്ലോബിന്റെ എക്സിക്യൂട്ടീവായ സിറിൽ കബനീസ് എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ട്.  അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എന്ന കമ്പനി നിക്ഷേപകരിൽ നിന്നും 175 മില്യൺ ഡോളർ സമാഹരിച്ചതായിട്ടാണ് റിപ്പോർട്ട്.    

Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത...ശമ്പളത്തിൽ 52% വർദ്ധനവുണ്ടായേക്കാം!

കോടിക്കണക്കിന് ഡോളറുകൾ സമാഹരിക്കാൻ നിക്ഷേപകരോടും ബാങ്കിനോടും കളവ് പറയുകയും നീതിക്ക് നിരക്കാത്തതായ അഴിമതിയാണ് ഇതെന്നും ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോർണി ജനറൽ ലിസ മില്ലർ അറിയിച്ചു. 

20 വർഷത്തെ കാലയളവിൽ തയ്യാറാക്കുന്ന സൗരോജ്ജ കരാർ നികുതികൾ കഴിഞ്ഞാൽ ഏകദേശം 200 കോടി ഡോളർ ലാഭമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. 2020 നും 2024 നും ഇടയിൽ അദാനി സ്വകാര്യമായി സർക്കാർ ഉദ്യോഗസ്ഥരെ ഇടയ്ക്കിടെ  സന്ദർശിച്ചിട്ടുണ്ടെന്നും കൈക്കൂലിയെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അതിന് തെളിവായി നിരവധി ഫോൺ കോളുകളും അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ട്.  

മാത്രമല്ല കൈക്കൂലി സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ സെൽ ഫോൺ, പവർ പോയിന്റ്, എക്സൽ അനാലിസിസ്, ഫോട്ടോകൾ എന്നിവ നീതിന്യായ വകുപ്പ് ശേഖരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. ധന സഹായം ലഭിക്കുന്നതിന് അദാനിയും കൂട്ടരും അമേരിക്കൻ നിക്ഷേപകരിൽ നിന്നും ഈ അഴിമതിക്കാര്യം മറച്ചുവെച്ച് 3 ബില്യൺ ഡോളറിലധികം വായ്പകളും ബോണ്ടുകളും സമാഹരിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.  

കേസിൽ 8 പ്രതികളാണ് ഉള്ളത്. ഗൗതം എസ് അദാനി, സാഗർ എസ് അദാനി, വിനീത് എസ് ജെയിൻ, രഞ്ജിത് ഗുപ്ത, സിറിൽ കാബൻസ്, സൗരഭ് അഗർവാൾ, ദീപക് മൽഹോത്ര, രൂപേഷ് അഗർവാൾ എന്നിവരാണ്. അന്വേഷണത്തിൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസ് ഓഫ് ഇൻ്റർനാഷണൽ അഫയേഴ്‌സും യുഎസ് മാർക്കറ്റ് റെഗുലേറ്ററിൻ്റെ ന്യൂയോർക്ക് റീജിയണൽ, ബോസ്റ്റൺ റീജിയണൽ ഓഫീസുകളും വിലപ്പെട്ട സഹായം നൽകിയതായി അമേരിക്കൻ അധികൃതർ അറിയിച്ചു.

ഗൗതം അദാനി, സാഗർ അദാനി, ജെയിൻ എന്നിവർക്കെതിരെ നിക്ഷേപ തട്ടിപ്പ്, നിക്ഷേപ തട്ടിപ്പിന് ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്, കൂടാതെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ സിവിൽ കേസിലും അദാനികൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.  വിഷയത്തിൽ അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News