അഹമ്മദാബാദ്: Gujarat Assembly Election 2022: ഗുജറാത്തിൽ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 89 സീറ്റുകളിലേക്കാണ് മറ്റന്നാൾ വോട്ടെടുപ്പ് നടക്കുന്നത്. അവസാന നാളുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വൻ പ്രചാരണ പരിപാടികളാണ് നടത്തിയത്. മാത്രമല്ല അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരുടെ നീണ്ട നിരയും ബിജെപിയ്ക്കായി പ്രചാരണത്തിനെത്തിയിരുന്നു.
ഗുജറാത്തിൽ രണ്ടര പതിറ്റാണ്ട് നീണ്ടുനിൽക്കുന്ന തുടർഭരണം ഉറപ്പിക്കാനുള്ള കടുത്ത ശ്രമത്തിലാണ് ബിജെപി. ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് ഗുജറാത്തിൽ കാണാൻ പോകുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നും ബിജെപിക്ക് അറിയാം. അതുകൊണ്ടുതന്നെയാണ് ഒരു ഇടവേളയില്ലാതെ തിരക്കുകൾ മാറ്റിവെച്ചശേഷം ജന്മനാട്ടിലെ പ്രചാരണത്തിന് പ്രധാനമന്ത്രി മുന്നിൽ നിന്നതും. കേന്ദ്ര നേതാക്കൾ മുഴുവനും ഇറങ്ങിയുള്ള പ്രചാരണമായിരുന്നു ഇത്തവണ ബിജെപി കാഴ്ച വന്നത്. ശരിക്കും പറഞ്ഞാൽ ഇത്തവണ ബിജെപി സംസ്ഥാന നേതൃത്വം വെറും കാഴ്ചക്കാർ മാത്രമായിരുന്നു. യുപി മുഖ്യമന്ത്രി ആദിത്യനാഥ് പ്രചാരണത്തിന്റെ ചുക്കാൻ ഏറ്റെടുത്തിരുന്നു എന്നതും ശ്രദ്ധേയം.
Also Read: Most Luckiest Zodiac Sign 2023: 2023 ൽ മിന്നിത്തിളങ്ങുന്ന ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയണ്ടേ?
ഇതിനിടെ പൊതുറാലികളേക്കാൾ കോൺഗ്രസ് മുൻതൂക്കം കൊടുത്തത് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രചാരണത്തിനാണ്. അതിനായി വീടുകൾ തോറും സന്ദർശനം നടത്തി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനായിരുന്നു കോൺഗ്രസിന്റെ ശ്രമം, ഇതിനായി ഭാരത് ജോഡോ യാത്രയ്ക്ക് അവധി നൽകി രാഹുൽ ഗാന്ധി ഒരു ദിവസം ഗുജറാത്തിൽ പ്രചാരണത്തിന് എത്തിയിരുന്നു. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ മല്ലികാർജുൻ ഖാർഗെ രണ്ടുദിവസം തിരഞ്ഞെടുപ്പ് റാലികൾ നടത്തിയത് ഒഴിച്ച് നിർത്തിയാൽ വമ്പൻ റാലികൾ മാറ്റിനിർത്തിയുള്ള പ്രചാരണ രീതി ആയിരുന്നു ഇത്തവണ കോൺഗ്രസിന്റേത്. മാത്രമല്ല രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ഈ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണമാകുമെന്നാണ് പ്രതീക്ഷ.
Also Read: Ration Card News: റേഷൻ കാർഡ് ഉടമകൾക്ക് പ്രധാന വാർത്തയുമായി കേന്ദ്ര സർക്കാർ!
തിരഞ്ഞെടുപ്പിന്റെ ഭാഗമായി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയും ശക്തമായ പ്രചാരണമാണ് നടത്തിയത്. ഭഗവത് മന്നിന്റെ നേതൃത്വത്തിൽ പഞ്ചാബ് മന്ത്രിസഭ ഒന്നാകെ പ്രചാരണത്തിനെത്തിയിരുന്നു. ഇതിനിടയിൽ ഇന്നലെ ജാംബറിൽ വെച്ച് പാർട്ടിയുടെ പ്രചാരണ വാഹനത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു ഇതിനു പിന്നിൽ ബിജെപിയാണെന്നാണ് ആരോപണം. കലാശക്കൊട്ട് ദിനമായ ഇന്ന് മൂന്നു മുന്നണികളും വിപുലമായ റാലികളാണ് ഗുജറാത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ ഒന്ന് വ്യാഴാഴ്ചയാണ് ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
Also Read: Peacock Good Luck: പ്രതീക്ഷിക്കാതെ മയിലിനെ കാണുന്നത് ശുഭമോ? അറിയാം...
ഇതിനിടെ കലാശക്കൊട്ടിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബിജെപിക്ക് തിരിച്ചടിയായി മുൻ ഗുജറാത്ത് മന്ത്രി ജയ് നാരായൺ വ്യാസ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിരിക്കുകയാണ്. ഏറെ നാളായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന വ്യാസിന് ഇക്കുറി സീറ്റ് നൽകാത്തതിനെ തുടർന്നാണ് വ്യാസ് പാർട്ടി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയത്. വ്യാസിന്റെ കോൺഗ്രസിലേക്കുള്ള പ്രവേശനം പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ സാന്നിധ്യത്തിലായിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും വേദിയിലുണ്ടായിരുന്നു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇദ്ദേഹവും മന്ത്രിയായിരുന്നു. ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത് രണ്ട് ഘട്ടങ്ങളിലായാണ്. ആദ്യഘട്ടം ഡിസംബർ 1നും, രണ്ടാം ഘട്ടം ഡിസംബർ 5 നുമായാണ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബർ എട്ടിനാണ്. രണ്ടുഘട്ടങ്ങളിലായി ആകെ 1621 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഇതിൽ 139 വനിതകളും 56 സ്വതന്ത്ര സ്ഥാനാർത്ഥികളും ഉൾപ്പെടും. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മൂന്നുമുന്നണികളും വിജയ പ്രതീക്ഷയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...