Mumbai : ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ യെസ്ഡി മോട്ടോർ ബൈക്കുകൾ (Yezdi Morocycles) ഇന്ത്യൻ വിപണിയിലെത്തി. എഴുപതുകളിലും എൺപതുകളിലും ഏറെ പ്രശസ്തമായിരുന്ന ബൈക്കുകൾ (Bike) 26 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ (India) അവതരിപ്പിച്ചിരിക്കുന്നത്. ആകെ മൂന്ന് മോഡലുകളാണ് ഇന്ത്യയിൽ നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്.
1.98 ലക്ഷം മുതൽ 2.09 ലക്ഷം രൂപ വരെയുള്ള പ്രൈസ് റേഞ്ചിലാണ് മൂന്ന് ബൈക്കുകളും എത്തുന്നത്. യെസ്‌ഡി റോഡ്‌സ്റ്ററിന്റെ പ്രാരംഭ വില 1.98 ലക്ഷം രൂപയാണ്. സ്‌ക്രാംബ്ലറിന് 2.04 ലക്ഷം രൂപയും അഡ്വഞ്ചർ ശ്രേണി 2.09 ലക്ഷം രൂപയുമാണ് പ്രാരംഭ വില. ഒരേ ലിക്വിഡ് കൂൾഡ്, ഫ്യൂവൽ ഇഞ്ചക്ടഡ് 334 cc എഞ്ചിനുമായി ആണ് ബൈക്കുകൾ എത്തുന്നത്. പവർ ഔട്പുട്ടിലാണ് ബൈക്കുകൾ വ്യത്യാസപ്പെട്ടിരിക്കുന്നത്.
ഇന്ത്യൻ നിരത്തുകളിൽ ജാവയെ (Jawa) വീണ്ടുമെത്തിച്ച ആനന്ദ് മഹേന്ദ്രയുടെ സഹഉടമസ്ഥതയിലുള്ള ക്ലാസിക് ലജൻഡ്സാണ് യെസ്ഡി വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെയാണ് ആനന്ദ് മഹേന്ദ്ര യെസ്ഡിയുടെ പുറത്താങ്ങാൻ ഇരിക്കുന്ന രണ്ട് ബൈക്കളുടെ ടീസർ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.
ALSO READ: Yezdi Bike : ജാവയ്ക്ക് ശേഷം റോയൽ എൻഫീൽഡിന് വെല്ലിവിളി ഉയർത്താൻ 70കളിലെ സൂപ്പർ താരം യെസ്ഡി എത്തുന്നു
ഇതിൽ അഡ്വഞ്ചർ വിഭാഗത്തിലായി അവതരിപ്പിക്കുന്ന യെസ്ഡി ബൈക്ക് റോയൽ എൻഫീൽഡിന്റെ ഹിമാലയനോടുമായി മത്സരിക്കാനാണ് തയ്യറെടുക്കുന്നത്. ജാവയുടെ പെറക്കിനെ പോലെ 334 സിസി എഞ്ചിനിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ: സക്കൻഡ് ഹാൻഡ് കാർ വിൽക്കാൻ ഒരുങ്ങുകയാണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
യെസ്ഡിയെ പഴയപ്രതാപത്തോടെയാണ് അവതരിപ്പിക്കുന്നെങ്കിലും പുത്തൻ തലമുറയെ ആകർഷിപ്പിക്കാൻ നവീനമായ എല്ലാ സംവിധാനങ്ങളും ഉണ്ട്. പ്രധാനമായും ഡിജിറ്റൽ ഇൻസ്ട്രമെന്റ് കണസോൾ, ചാർജിങ്, ബ്ലുടൂത്ത് സംവിധാനങ്ങൾ, എൽഇഡി ഹെഡ് ലൈറ്റ്, ടെയൽ ലൈറ്റ് തുടങ്ങിയവയെല്ലാ പുത്തൻ യെസ്ഡി ബൈക്കുകളിൽ ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...