Newdelhi: പുതിയ ഡീസൽ വേരിയൻറുകളിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് മാരുതി. തത്കാലം ഇതിനായി പദ്ധതികളില്ലെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. എപ്രിലിൽ എത്തിയ പുതിയ BS6 മാനദണ്ഡങ്ങളാണ് കമ്പനിയെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.
പുതിയ മലിനീകരണ നിയമങ്ങൾ വന്നതിന് പിന്നാലെ രാജ്യത്ത് ഡീസൽ കാറുകളുടെ വിൽപ്പനയിൽ ഇടിവുണ്ടായതായാണ് റിപ്പോർട്ടുകൾ. നിലവിലാണെങ്കിൽ ഇലക്ര്ടിക് ഒാപഷനുകളാണ് ട്രെൻഡായി മാറുന്നത്. ഇതൊക്കെയും കമ്പനിയുടെ നിലപാടിനെ സ്വാധീനിച്ചു.
വിറ്റാര ബ്രസ,ഡിസൈർ,സ്വിഫ്റ്റ്, എർട്ടിഗ,സിയാസ്, എസ്-ക്രാസ് മോഡലുകളെല്ലാം ഡീസൽ വേരിയൻറിലെ മാരുതിയുടെ പുലികളായിരുന്നു. എന്നാൽ ഇനി മുതൽ പുതിയ പെട്രോൾ എഞ്ചിൻ ഡെവലപ്പിനെക്കുറിച്ചാണ് കമ്പനി ചിന്തിക്കുന്നത്. അല്ലെങ്കിൽ നിലവിലെ പെട്രോൾ എഞ്ചിൻ സീരിസുകളെ മെച്ചപ്പെടുത്താൻ കമ്പനി ആലോചിക്കുന്നു.
അവസാനമായി പുറത്തിറങ്ങിയ new-gen Celerio കമ്പനിയുടെ തന്നെ ഏറ്റവും മികച്ച ഇന്ധന ക്ഷമതയുള്ള കാറാണ്. ഇത്തരം പുതിയ മാറ്റങ്ങളാണ് മാരുതി പദ്ധതിയിടുന്നതെന്ന് കമ്പനിയുടെ ചീഫ് ടെക്നിക്കൽ ഒാഫീസർ സി.വി രാമൻ വ്യക്തമാക്കുന്നു.
താമസിക്കാതെ തന്നെ ഇ-വി ഒാപ്ഷനുകളും, കൂടുതൽ സി.എൻ.ജി ഒാപ്ഷനുകളും നിരത്തിലെത്തിക്കാൻ കമ്പനി ഒരുങ്ങുകയാണ്. കുറഞ്ഞ ചിലവും, മലിനീകരണ തോതിൻറെ കുറവും എല്ലാമാണ് സി.എൻ.ജിയുടെ പ്രത്യേകത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...