Lockdown;വാഹന ഉടമകള്‍ക്ക് ആശ്വാസ വാര്‍ത്ത;മാരുതി ഫ്രീ സര്‍വീസ്,വാറണ്ടി കാലാവധി നീട്ടി!

രാജ്യവ്യാപകമായി കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ നിലനില്‍ക്കുകയാണ്.

Last Updated : May 31, 2020, 05:46 AM IST
Lockdown;വാഹന ഉടമകള്‍ക്ക് ആശ്വാസ വാര്‍ത്ത;മാരുതി ഫ്രീ സര്‍വീസ്,വാറണ്ടി കാലാവധി നീട്ടി!

ന്യൂഡല്‍ഹി:രാജ്യവ്യാപകമായി കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ നിലനില്‍ക്കുകയാണ്.

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി വാഹന ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്.
മാരുതി ഫ്രീ സര്‍വീസ് വാറണ്ടി അടക്കമുള്ള സേവനങ്ങളുടെ കാലാവധി നീട്ടിയെന്ന് അറിയിച്ചിട്ടുണ്ട്.

ജൂണ്‍ 30 വരെയാണ് ഈ സേവനങ്ങളുടെ കാലാവധി നീട്ടിയത്.

Also Read:Lockdown 5.0: അടച്ചുപൂട്ടല്‍ ജൂണ്‍ 30 വരെ, കണ്ടയ്ൻമെന്‍റ് സോണുകള്‍ക്ക് മാത്രം നിയന്ത്രണങ്ങള്‍...

മെയ് 31 ന് വിവിധ സേവനങ്ങളുടെ കാലാവധി അവസാനിക്കുന്നവര്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത്.മാര്‍ച്ചില്‍ ആരംഭിച്ച 
ലോക്ക് ഡൌണിന്‍റെ നാലാം ഘട്ടം മെയ് 31 ന് അവസാനിക്കുകയും ജൂണ്‍ 30 വരെ ഇളവുകളോടെ ലോക്ക്ഡൌണ്‍ നീട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍ 
പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

രണ്ട് മാസത്തിലധികമായി രാജ്യം ലോക്ക് ഡൌണിലാണ്,ഈ സാഹചര്യത്തില്‍ മാരുതിയുടെ വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍കാണ് 
ഇതിന്‍റെ പ്രയോജനം ലഭിക്കുക.വാഹന ഉടമകള്‍ക്ക് തങ്ങളുടെ ഈ തീരുമാനം ഏറെ സഹായകമാകുമെന്നാണ് മാരുതിയുടെ വിലയിരുത്തല്‍ 

Trending News