Google account Login| മൊത്തം മാറ്റം, ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ ഇനി രണ്ട് കാര്യങ്ങൾ കൂടി

2021 അവസാനത്തോടെ, 150 ദശലക്ഷം ഗൂഗിൾ ഉപയോക്താക്കളെ കൂടി പദ്ധതിയിടുന്നതായി ഗൂഗിൾ അറിയിച്ചു കഴിഞ്ഞു

Written by - Zee Malayalam News Desk | Last Updated : Nov 4, 2021, 02:09 PM IST
  • എല്ലാ ഉപയോക്താക്കൾക്കും ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ പ്രക്രിയ നിർബന്ധമാക്കും
  • അക്കൗണ്ടിന് അധിക പരിരക്ഷ നൽകുകയും വ്യക്തിഗത ഡാറ്റ സുരക്ഷിതമാക്കുകയും ചെയ്യും
  • നവംബർ 9 മുതൽ പുതിയ സുരക്ഷാ മാറ്റങ്ങൾ നിലവിൽ വരും
Google account Login| മൊത്തം മാറ്റം, ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ ഇനി രണ്ട് കാര്യങ്ങൾ കൂടി

ഇനി അത്ര പെട്ടെന്ന് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യാനാവില്ല. പുതിയ ചില മാറ്റങ്ങൾ ഗൂഗിൾ നടപ്പാക്കി കഴിഞ്ഞു.എല്ലാ ഉപയോക്താക്കൾക്കും ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ പ്രക്രിയ നിർബന്ധമാക്കുമെന്നാണ് ഗൂഗിൾ അറിയിച്ചത്. 

നവംബർ 9 മുതൽ, എല്ലാ Google അക്കൗണ്ട് ഉപയോക്താക്കളും അവരുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ ടൂ സ്റ്റെപ്പ് വേരിഫിക്കേഷൻ ചെയ്യേണ്ടി വരും. “2021 അവസാനത്തോടെ, 150 ദശലക്ഷം ഗൂഗിൾ ഉപയോക്താക്കളെ കൂടി പദ്ധതിയിടുന്നതായി ഗൂഗിൾ അറിയിച്ചു കഴിഞ്ഞു. 

എന്ത് മാറും?

എല്ലാ അക്കൗണ്ടുകളിലേക്കും ചേർത്തിട്ടുള്ള ഒരു അധിക സുരക്ഷാ സംവിധാനമാണ് ടൂ സ്റ്റെപ് വേരിഫിക്കേഷൻ. ഇനി ഉപയോക്താക്കൾക്ക് അവരുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുമ്പോഴെല്ലാം ഒറ്റത്തവണ പാസ്‌വേഡ് (OTP) ഉള്ള ഒരു SMS അല്ലെങ്കിൽ ഒരു ഇമെയിൽ ലഭിക്കും.

ALSO READ: Facebook, Instagram, WhatsApp എല്ലാത്തിന്റെയും പ്രവർത്തനം നിലച്ചു

നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുമ്പോഴെല്ലാം മാറുന്ന ഒറ്റത്തവണ പാസ്‌വേഡ് നൽകുമ്പോൾ മാത്രമേ ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ കഴിയൂ. ഇത് നിങ്ങളുടെ അക്കൗണ്ടിന് അധിക പരിരക്ഷ നൽകുകയും വ്യക്തിഗത ഡാറ്റ സുരക്ഷിതമാക്കുകയും ചെയ്യും.

ALSO READ: International Chip Shortage| ഐ.ഫോൺ13 ഉം നിർമ്മാണം നിർത്തിയേക്കും? ചിപ്പ് ക്ഷാമത്തിൽ തലപുകഞ്ഞ് ടെക് ലോകം

Enabling Two Steps Varification

ഘട്ടം 1: നിങ്ങളുടെ Google അക്കൗണ്ട് തുറക്കുക

ഘട്ടം 2: നാവിഗേഷൻ പാനലിൽ, സുരക്ഷ തിരഞ്ഞെടുക്കുക

ഘട്ടം 3: Google ഓപ്ഷനിലേക്ക് സൈൻ ഇൻ ചെയ്യുന്നതിന് കീഴിലുള്ള 2-ഘട്ട പരിശോധന തിരഞ്ഞെടുക്കുക

ഘട്ടം 4: ഓൺ-സ്ക്രീൻ ഘട്ടങ്ങൾ പിന്തുടരുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News