Republic Day 2025: ഇത്തവണത്തെ റിപ്പബ്ലിക് ദിനം 76 ആണോ 77 ആണോ? അറിയാം

Republic Day 2025: ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം 2025 ജനുവരി 26 ന് ആഘോഷിക്കും.

Written by - Ajitha Kumari | Last Updated : Jan 25, 2025, 07:36 PM IST
  • ജനുവരി 26 ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ പോകുകയാണ്
  • രാജ്യം റിപ്പബ്ലിക് ആയിട്ട് എത്ര വര്‍ഷമായി?
  • ഈ വർഷം രാജ്യം ആഘോഷിക്കുന്നത് 76ാ മത് റിപബ്ലിക് ദിനമാണ്
Republic Day 2025: ഇത്തവണത്തെ റിപ്പബ്ലിക് ദിനം 76 ആണോ 77 ആണോ? അറിയാം

Republic Day 2025: നാളെ അതായത് ജനുവരി 26 ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ പോകുകയാണ്. ഈ സമയത്ത് പൊതുവെ വരുന്ന ഒരു സംശയമുണ്ട്  രാജ്യം റിപ്പബ്ലിക് ആയിട്ട് എത്ര വര്‍ഷമായി എന്ന്. അതൊന്ന് കണക്ക് നോക്കി കൃത്യമാക്കാനൊന്നും ആരും മെനക്കെടാറില്ല എന്നത് വലിയൊരു സത്യം തന്നെയാണ്.  അതുകൊണ്ടുതന്നെ രാജ്യം നാളെ ആഘോഷിക്കാൻ പോകുന്നത് എത്രാമത്തെ റിപ്പബ്ലിക്ക് ഡേ എന്നത് നമുക്ക് നോക്കാം.  

Also Read: റിപ്പബ്ലിക് ​ദിന പരേഡിലെ മുഖ്യാതിഥി പ്രബോവോ സുബിയാന്തോ ഇന്ത്യയിലെത്തി

നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയത് 1947 ൽ ആണെങ്കിലും അതിന് ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചത്. അന്നാണ് കൃത്യമായി രേഖപ്പെടുത്തിയ ഭരണഘടന തയ്യാറാക്കി അംഗീകരിച്ച ദിവസം. 1950 ജനുവരി 26 നായിരുന്നു ആ സുദിനം.  അതുകൊണ്ടുതന്നെ ഈ വർഷം രാജ്യം ആഘോഷിക്കുന്നത് 76ാ മത് റിപബ്ലിക് ദിനമാണ്. Golden India – Heritage and Development എന്നതാണ് ഇത്തവണത്തെ തീം.  ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യവും സുന്ദരമായ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷയുമാണ് ഇതിലൂടെ വിളിച്ചോതുന്നത്.

ഓരോ വര്‍ഷവും റിപബ്ലിക് ദിനത്തില്‍ ഒരു വിദേശ നേതാവ് സ്പെഷ്യൽ അതിഥിയായി എത്താറുണ്ട്. ഇടയ്ക്ക് ഖത്തര്‍ പ്രധാനമന്ത്രിയാകും ഇത്തവണത്തെ സ്പെഷ്യൽ അതിഥിയെന്ന് വാർത്തകളുണ്ടായിരുന്നു വെങ്കിലും ഇത്തവണ ഇന്ത്യയുടെ അതിഥി. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ആണ്. കഴിഞ്ഞ ഒക്ടോബറിലാണ് സുബിയാന്തോ ഇന്തോനേഷ്യയുടെ പ്രസിഡന്റായി ചുമതലയേറ്റത്. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ സന്ദർശനം. കഴിഞ്ഞ ദിവസം അദ്ദേഹം ഡൽഹിയിൽ എത്തിയിരുന്നു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.  

Also Read:  ഒന്ന് ചുംബിക്കാൻ ശ്രമിച്ചതാ.. കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ

രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യവും സൈനിക ശക്തിയുമെല്ലാം വിളിച്ചോതുന്ന റിപ്പബ്ലിക്ക് പരേഡ് നാളെ നടക്കും. രാഷ്ട്രപതി ഭവനില്‍ നിന്ന് ആരംഭിക്കുന്ന പരേഡ് കര്‍ത്തവ്യ പഥിലൂടെ ഇന്ത്യ ഗേറ്റ് വഴി ചെങ്കോട്ടയിൽ അവസാനിക്കും.  രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ധീരരെ അനുസ്മരിച്ച് പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാകരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപബ്ലിക് ദിന പരിപാടിയിലേക്ക് പലര്‍ക്കും പ്രത്യേക ക്ഷണം ലഭിച്ചിട്ടുണ്ട്. പല രംഗങ്ങളിലും പ്രശസ്തരായവര്‍, കഠിന പ്രയത്‌നം കൊണ്ട് ഉന്നതിയിലെത്തിയവർ, കായിക താരങ്ങള്‍, കര കൗശല വിദഗ്ധര്‍ എന്നിവരും അതിഥികളിൽ ഉൾപ്പെടും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News