ODI WC 2023 final: ലോക ചാമ്പ്യന്‍മാരെ ഇന്നറിയാം; അഹമ്മദാബാദില്‍ ഒരുങ്ങുന്നത് വിപുലമായ സമാപന ചടങ്ങുകള്‍

World Cup 2023 Final Closing Ceremony: എയര്‍ ഷോ, സംഗീത പരിപാടി, ലേസര്‍ ആന്‍ഡ് ലൈറ്റ് ഷോ തുടങ്ങിയവ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അരങ്ങേറും.

Written by - Zee Malayalam News Desk | Last Updated : Nov 19, 2023, 09:09 AM IST
  • ഉച്ചയ്ക്ക് 2 മണിയ്ക്കാണ് ഫൈനല്‍ മത്സരം ആരംഭിക്കുക.
  • ആകാശത്ത് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിസ്മയം തീര്‍ക്കും.
  • ലോകകപ്പ് ഉയര്‍ത്തിയ മുന്‍ നായകന്‍മാരെ ആദരിക്കും.
ODI WC 2023 final: ലോക ചാമ്പ്യന്‍മാരെ ഇന്നറിയാം; അഹമ്മദാബാദില്‍ ഒരുങ്ങുന്നത് വിപുലമായ സമാപന ചടങ്ങുകള്‍

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റിലെ പുതിയ ചാമ്പ്യന്‍മാരെ ഇന്ന് അറിയാം. അഹമ്മദാബാദില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ഇന്ത്യ കരുത്തരായ ഓസ്‌ട്രേലിയയെ നേരിടും. ഉച്ചയ്ക്ക് 2 മണിയ്ക്കാണ് ഫൈനല്‍ മത്സരം ആരംഭിക്കുക.

വിപുലമായ സമാപന ചടങ്ങുകളാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്നത്. എയര്‍ ഷോ, സംഗീത പരിപാടി, ലേസര്‍ ആന്‍ഡ് ലൈറ്റ് ഷോ തുടങ്ങിയവ അരങ്ങേറും. മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും. 

ALSO READ: ഇന്ത്യന്‍ ടീമിലെ 'ഗെയിം ചേഞ്ചർ' ആണ് ഈ കളിക്കാരന്‍!! ഗൗതം ഗംഭീർ

ഉച്ചയ്ക്ക് 12.30നാണ് സമാപന ചടങ്ങ് ആരംഭിക്കുക. ആകാശത്ത് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിസ്മയം തീര്‍ക്കും. ഇന്നിംഗ്‌സ് ബ്രേക്കിന്റെ 30 മിനിട്ടില്‍ ലോകകപ്പ് ഉയര്‍ത്തിയ മുന്‍ നായകന്‍മാരെ ആദരിക്കും. ജയിലില്‍ കഴിയുന്നതിനാല്‍ മുന്‍ പാക് നായകന്‍ ഇമ്രാന്‍ ഖാന്‍ ചടങ്ങില്‍ പങ്കെടുക്കില്ല.

പ്രിതം നയിക്കുന്ന സംഗീത പരിപാടിയില്‍ ജോണിത ഗാന്ധി, അമിത് മിശ്ര തുടങ്ങിയവരും ഭാഗമാകും. ദേവ ദേവ, കേസരിയ, ലെഹ്‌റ ദോ, ജീതേഗാ ജീതേഗാ തുടങ്ങിയ ഗാനങ്ങളും ടൂര്‍ണമെന്റിന്റെ തീം സോംഗായ ദില്‍ ജഷ്‌ന ബോലെ എന്ന ഗാനവും സ്റ്റേഡിയത്തില്‍ മുഴങ്ങും. രണ്ടാം ഡ്രിങ്ക്‌സ് ബ്രേക്കിന്റെ സമയത്താണ് ലേസര്‍ ഷോ നടക്കുക. 

ചാമ്പ്യന്‍മാര്‍ക്ക് കിരീടം സമ്മാനിക്കുന്നതോടെ സമാപന ചടങ്ങുകള്‍ക്ക് പര്യവസാനമാകും. ചാമ്പ്യന്‍മാരുടെ കിരീടധാരണ സമയംത്ത് 1200 ഡ്രോണുകള്‍ ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കും. ഇതിന് പിന്നാലെ വര്‍ണാഭമായ ഫയര്‍വര്‍ക്കുകളും നടക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News