മെൽബൺ : ഫിഫാ ലോകകപ്പ് 2022നായി ഓസ്ട്രേലിയ ഖത്തറിലേക്ക് അവസാനം ടിക്കറ്റെടുത്തതിന്റെ ആവേശത്തിലാണ് ഓസ്ട്രേലിയൻ ഫുട്ബോൾ ആരാധകർ. ദക്ഷിണാമേരിക്കൻ രാജ്യമായി പെറുവിനെ പെനാൽറ്റിയിൽ തകർത്താണ് കംഗാരുക്കൾ തങ്ങളുടെ ഖത്തർ ബെർത്ത് ഉറപ്പിക്കുന്നത്. ഇത് തുടർച്ചയായി അഞ്ചാം തവണയാണ് ഓസീസ് ടീം ഫിഫാ ലോകകപ്പിൽ യോഗ്യത സ്വന്തമാക്കുന്നത്. അവസാന നിമിഷത്തിലുള്ള ഓസ്ട്രേലിയൻ ടീമിന്റെ ഫൈനൽ പ്രവേശനം ആഘോഷമാക്കിയിരിക്കുകയാണ് ഓസീസ് ടീം ആരാധകർ. ആ ആഘോഷങ്ങൾക്കിടെയിൽ ഏറ്റവും വൈറലായിരിക്കുന്നത് ഒരു ചാനൽ റിപ്പോർട്ടറുടെ റിപ്പോർട്ടിങ്ങിനിടെയുള്ള ആവേശ പ്രകടനമാണ്.
മെൽബൺ നഗരത്തിൽ ഓസീസ് ഫുട്ബോൾ ആരാധകർ ഒരുക്കിയ ഫാൻ പാർക്കിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് റിപ്പോർട്ടറുടെ ആഘോഷ പ്രകടനം. അത് ചാനൽ ലൈവിലൂടെ ലോകം കാണുകയും ചെയ്തു. പെനാൽറ്റിയിൽ ഓസ്ട്രേലിയ പെറുവിനെ തോൽപ്പിച്ച് ഖത്തർ ലോകകപ്പിന് യോഗ്യത നേടിയതോടെ ചാനൽ റിപ്പോർട്ടർക്ക് തന്റെ ആവേശം അടക്കാനായില്ല. മൈക്കും കൈയ്യിലേന്തി ആരാധകർക്കൊപ്പം ആഘോഷിക്കുകയായിരുന്നു.
ALSO READ : Viral Video: വിമാനത്തില്‍ ദിനേശ് കാർത്തികിന്റെ നാടകീയ രംഗപ്രവേശം...!! വീഡിയോ വൈറല്‍
ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ സ്പോർട്സ് അവതാരകൻ ടോണി ആംസ്ട്രോങ്ങിന്റെ ആഘോഷ പ്രകടനമാണ് വൈറലായിരിക്കുന്നത്. കൂടാതെ ആംസ്ട്രോങ് മുൻ ഓസ്ട്രേലിയൻ റൂൾസ് ഫുട്ബോൾ താരവും കൂടിയാണ്.
"ഞങ്ങളെത്തി ഞങ്ങൾ ലോകകപ്പിലെത്തി" എന്ന് ആവേശത്തോടെ ആംസ്ട്രോങ്ങ് വിളിച്ച് പറയുന്നത് ചാനൽ മൈക്കിലൂടെ കേൾക്കാൻ സാധിക്കുന്നുണ്ട്. തുടർന്ന് ആരാധകർക്കൊപ്പം റിപ്പോർട്ടറുടെ അവേശ പ്രകടനം ലൈവിലൂടെ ലോകം കാണുകയും ചെയ്തു. വീഡിയോ കാണാം:
Australian journalist Tony Armstrong is going viral for celebrating the national soccer team’s qualifying berth in the 2022 World Cup on live TV. The Socceroos, as they’re nicknamed, defeated Peru on penalty kicks on Monday to advance to soccer’s biggest stage. pic.twitter.com/Zrg1U8w71p
— NowThis (@nowthisnews) June 19, 2022
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.