അഡ്ലെയ്ഡ് : ടി20 ലോകകപ്പിൽ ഇന്ത്യ ബംഗ്ലദേശ് മത്സരം മഴയെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചു. ഇന്ത്യ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് വിക്കറ്റൊന്നും നഷ്ടമാകാതെ ഏഴ് ഓവറിൽ 66 എന്ന നിലയിൽ നിൽക്കുമ്പോഴാണ് രസംക്കൊല്ലിയായി മഴയെത്തിയത്. അതേസമയം മഴ മാറാതെ വന്നാൽ മത്സരത്തിലെ വിജയിയെ ഡക്ക്വർത്ത് ലൂയിസ് നിയമ പ്രകാരം കണ്ടെത്തേണ്ടി വരും. നിലവിൽ ഡിഎൽഎസ് നിയമപ്രകാരം ഇന്ത്യ 17 റൺസിന് പിന്നിലാണ്.
ചെറിയ തോതിലാണ് മഴ പെയ്ത് തുടങ്ങിയെങ്കിലും പിന്നീട് മഴ ശക്തിപ്പെടുകയായിരുന്നു. മത്സരത്തിലെ ബാക്കിയുള്ള 13 ഓവറിൽ നിന്നും മൂന്നാക്കി ചുരിക്കിയാൽ ബംഗ്ലാദേശിന് 23 റൺസ് മാത്രം മതി ജയിക്കാൻ. 4.30ന് ശേഷം മഴ മാറി മത്സരം തുടങ്ങേണ്ടി വന്നാൽ ഓവറുകൾ വെട്ടി ചുരുക്കേണ്ടി വരും.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. വിരാട് കോലിയുടെ ഓപ്പണർ കെ.എൽ രാഹുലിന്റെ ബാറ്റിങ് പ്രകടനത്തിലാണ് ഇന്ത്യ അയൽക്കാരയ ബംഗ്ലാദേശിനെതിരെ 184 റൺസ് നേടിയത്. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 185 റൺസ് വിജയലക്ഷ്യമുയർത്തിയത്. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് മൂന്നും ക്യാപ്റ്റൻ ഷക്കീബ് അൽ ഹസൻ രണ്ടും വിക്കറ്റ് വീതം നേടി.
ഓപ്പണർ ലിട്ടൺ ദാസിന്റെ അതിവേഗ ഇന്നിങ്സിലൂടെയാണ് ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നിലവിൽ ശക്തമായ നിലയിലെത്തിയത്. 26 പന്തിൽ മൂന്ന് സിക്സറുകളും ഏഴ് ഫോറുമായി 59 റൺസെന്ന നിലയിൽ ബാറ്റിങ് തുടരുകയാണ്. അതേസമയം ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവര പ്രകാരം മഴ ഏകദേശം മാറിയ സാഹചര്യത്തിൽ മത്സരത്തിലെ നാല് ഓവറുകൾ വെട്ടിചുരുക്കി. ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ഇനി 54 പന്തിൽ 85 റൺസ് വേണം ജയിക്കാൻ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...