അഡ്ലെയ്ഡ് : ടി20 ലോകകപ്പിൽ ഇന്ത്യക്ക് മൂന്നാം ജയം. അയൽക്കാരയ ബംഗ്ലാദേശിനെ അഞ്ച് റൺസിന് രോഹിത്തും സംഘവും അഡ്ലെയ്ഡിൽ വെച്ച് തോൽപ്പിച്ചു. ഇന്ത്യ ഉയർത്തി 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന്റെ ഇന്നിങ്സ് അഞ്ച് റൺസ് അകലെ അവസാനിക്കുകയായിരുന്നു. രസംക്കൊല്ലിയായി ഇടയ്ക്ക് മഴയെത്തിയപ്പോൾ ബംഗ്ലാദേശിന്റെ ലക്ഷ്യം 151 റൺസായി വെട്ടിക്കുറച്ചിരുന്നു. മഴയ്ക്ക് മുമ്പ് വിക്കറ്റൊന്നും നഷ്ടമാകാതെ ഏഴ് ഓവറിൽ 66 റൺസെന്ന് നിലയിൽ നിന്ന ബംഗ്ലാദേശാണ് അടുത്ത ഒമ്പത് ഓവറിൽ തകർന്നടിഞ്ഞത്.
27 പന്തിൽ 60 റൺസെടുത്ത ബംഗ്ലാദേശിന് വിജയത്തിലേക്ക് നയിക്കുവായിരുന്ന ഓപ്പണർ ലിട്ടൺ ദാസിനെ കെ.എൽ രാഹുൽ റൺഔട്ടിലൂടെ പുറത്താക്കിയതോടെ ഇന്ത്യയുടെ വിജയക്കുതിപ്പ് ആരംഭിക്കുകയായിരുന്നു. ഓൺസൈഡിൽ 30 യാർഡ് സർക്കിളിന് പുറത്ത് നിന്നെറിഞ്ഞാണ് രാഹുൽ ബംഗ്ലാദേശിന്റെ ടോപ് സ്കോററെ പുറത്താക്കുന്നത്. പിന്നാലെ ഒരോ ഇടവേളകളിൽ ബംഗ്ലാദേശിന്റെ അഞ്ച് ബാറ്റർമാരെ ഇന്ത്യൻ ബോളർമാർ ഡെസ്സിങ് റൂമിലേക്ക് മടക്കുകയും ചെയ്തു. ഇന്ത്യക്കായി അർഷ്ദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റുകൾ വീതം നേടി. മുഹമ്മദ് ഷമ്മിയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. വിരാട് കോലിയുടെ ഓപ്പണർ കെ.എൽ രാഹുലിന്റെ ബാറ്റിങ് പ്രകടനത്തിലാണ് ഇന്ത്യ അയൽക്കാരയ ബംഗ്ലാദേശിനെതിരെ 184 റൺസ് നേടിയത്. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 185 റൺസ് വിജയലക്ഷ്യമുയർത്തിയത്. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് മൂന്നും ക്യാപ്റ്റൻ ഷക്കീബ് അൽ ഹസൻ രണ്ടും വിക്കറ്റ് വീതം നേടി.
ജയത്തോടെ ഇന്ത്യ സെമി ബെർത്ത് ഉറപ്പിച്ചു. നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു തോൽവിയുമായി ആറ് പോയിന്റോടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. അഞ്ച് പോയിന്റോടെ ദക്ഷിണാഫ്രിക്കയാണ് പട്ടികയിൽ ഇന്ത്യക്ക് തൊട്ടു താഴെ. ഗ്രൂപ്പ് ഘട്ടത്തിൽ ഇനി ഇന്ത്യക്ക് ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. സിംബാബ്വെയ്ക്കെതിരെ നവംബർ ആറിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. ലോകകപ്പിൽ നാളെ പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയെ നേരിടും. ഉച്ചയ്ക്ക് ശേഷം 1.30നാണ് മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...