Sourav Ganguly Biopic: ദാദയുടെ ജീവിതം സിനിമയാകുന്നു, സൗരവ് ഗാംഗുലിയായി റണ്‍സ് അടിച്ചുകൂട്ടാന്‍ Ranbir Kapoor..!!

MS Dhoni, സച്ചിൻ തെണ്ടുൽക്കർ,  മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർക്ക് ശേഷം   ഇതാ   ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനും  BCCI പ്രസിഡന്‍റുമായ  സൗരവ് ഗാംഗുലിയുടെ ജീവിതം അഭ്രപാളിയിലേക്ക്.....  

Written by - Zee Malayalam News Desk | Last Updated : Sep 9, 2021, 05:54 PM IST
  • MS Dhoni, സച്ചിൻ തെണ്ടുൽക്കർ, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർക്ക് ശേഷം ഇതാ ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനും BCCI പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം അഭ്രപാളിയിലേക്ക്.....
  • സൗരവ് ഗാംഗുലി തന്നെയാണ് ഈ വിവരം ട്വീറ്റിലൂടെ ആരാധകരെ അറിയിച്ചത്. ലവ് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുക.
Sourav Ganguly Biopic: ദാദയുടെ ജീവിതം സിനിമയാകുന്നു, സൗരവ് ഗാംഗുലിയായി റണ്‍സ് അടിച്ചുകൂട്ടാന്‍  Ranbir Kapoor..!!

Mumbai: MS Dhoni, സച്ചിൻ തെണ്ടുൽക്കർ,  മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർക്ക് ശേഷം   ഇതാ   ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനും  BCCI പ്രസിഡന്‍റുമായ  സൗരവ് ഗാംഗുലിയുടെ ജീവിതം അഭ്രപാളിയിലേക്ക്.....  

സൗരവ് ഗാംഗുലി തന്നെയാണ് ഈ വിവരം  ട്വീറ്റിലൂടെ  ആരാധകരെ അറിയിച്ചത്. ലവ് ഫിലിംസ്  ആണ്  ചിത്രം നിർമ്മിക്കുക.  തന്‍റെ  Biopic പുറത്തു വരുന്നതില്‍ ദാദ ഏറെ സന്തോഷവാനാണ്.      

ദാദയുടെ ജീവിതം സിനിമയാകുമെന്നത് സംബന്ധിച്ച സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും ഇപ്പോള്‍  കൂടുതൽ  വിശദാംശങ്ങളുമായി എത്തിയിരിക്കുകയാണ് താരം.

തന്‍റെ  ജീവിതം സിനിമ എത്രയും വേഗം തന്നെ വെള്ളിത്തിരയിലെത്തുമെന്ന് ഗാംഗുലി സ്ഥിരീകരിച്ചു. ലവ് രഞ്ജൻ സംവിധാനം ചെയ്യുന്ന ചിത്രം ലവ് ഫിലിംസ്  ആണ് നിര്‍മ്മിക്കുന്നത്.  

"ക്രിക്കറ്റായിരുന്നു എന്‍റെ  ജീവനും ജീവിതവും.. തലയുയർത്തി പിടിച്ച് നടക്കാനുള്ള കഴിവും ആത്മവിശ്വാസവും അതെനിക്ക് നൽകി.. പരിലാളിക്കപ്പെടേണ്ട മനോഹരമായ ഒരു ജീവിതയാത്ര.... ലവ് ഫിലിംസിലൂടെ ബിഗ്‌സ്‌ക്രീനിൽ അത് കാണാം.."  സൗരവ് ഗാംഗുലി ട്വിറ്ററിൽ കുറിച്ചു.  

ലവ് ഫിലിംസും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. "ദാദയുടെ   ജീവിതം അഭ്രപാളികളില്‍ എത്തിക്കുന്ന വിവരം അറിയിക്കാന്‍  ഞങ്ങള്‍ക്ക്  അതിയായ സന്തോഷമുണ്ട്.  അത്തരമൊരു ഉത്തരവാദിത്തം ലഭിച്ചതില്‍ ഞങ്ങൾ അഭിമാനിക്കുന്നു", ലവ് ഫിലിംസ് ട്വീറ്റ് ചെയ്തു.

 

തുടക്കത്തില്‍  ചിത്രത്തില്‍ സൗരവ് ഗാംഗുലിയായി ഹൃതിക് റോഷന്‍  (Hritik Roshan) എത്തുമെന്നായിരുന്നു സൂചനകള്‍.  എന്നാല്‍,  ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ദാദയായി തിളങ്ങുക  രണ്‍ബീര്‍ കപൂര്‍ (Ranbir Kapoor) ആയിരിയ്ക്കും.  

വാസ്തവത്തില്‍  ഇന്ത്യൻ ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത അമരക്കാനാണ് സൗരവ് ഗാംഗുലി. വിരമിച്ച് 13 വർഷങ്ങൾക്ക് ശേഷവും ഇന്ത്യൻ ക്രിക്കറ്റിൽ ദാദ സജീവമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News