Sanju Samson: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കി; ടീമിനെ സല്‍മാന്‍ നിസാര്‍ നയിക്കും

Sanju Samson: ഡിസംബര്‍ - 23ന് ബറോഡയ്‌ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തീവ്ര പരിശീലനത്തിലാണ് ടീമംഗങ്ങള്‍

Written by - Zee Malayalam News Desk | Last Updated : Dec 18, 2024, 04:47 PM IST
  • സഞ്ജുവിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല
  • സച്ചിന്‍ ബേബിയും ടീമിൽ ഇടം നേടയില്ല
  • ടൂര്‍ണമെന്റിനുള്ള 19 അംഗ ടീമിനെയാണ് തിരഞ്ഞെടുത്തത്
Sanju Samson: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കി; ടീമിനെ സല്‍മാന്‍ നിസാര്‍ നയിക്കും

വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമില്‍ നിന്നും സഞ്ജു സാംസണെ ഒഴിവാക്കി. ടീമിനെ സല്‍മാന്‍ നിസാർ നയിക്കും. സിജോമോൻ ജോസഫ്, ബേസിൽ തമ്പി, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരുള്‍പ്പെടുന്ന 19 അംഗ ടീമിനെയും തിരഞ്ഞെടുത്തു. സഞ്ജുവിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല. സഞ്ജു സാംസണെ കൂടാതെ സീനിയർ താരം സച്ചിന്‍ ബേബിയും വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ ഇടം നേടിയില്ല.

ഡിസംബര്‍ - 23ന് ബറോഡയ്‌ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തീവ്ര പരിശീലനത്തിലാണ് ടീമംഗങ്ങള്‍. ഡിസംബര്‍ 20ന് ടീം ഹൈദരാബാദില്‍ എത്തും. 

സല്‍മാന്‍ നിസാര്‍ ( ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, ഷോണ്‍ റോജര്‍, മുഹമ്മദ് അസറുദീന്‍, ആനന്ദ് കൃഷ്ണന്‍, കൃഷ്ണ പ്രസാദ്, അഹമ്മദ് ഇമ്രാന്‍, ജലജ് സക്‌സേന, ആദിത്യ ആനന്ദ് സര്‍വാതെ, സിജോ മോന്‍ ജോസഫ്, ബേസില്‍ തമ്പി, ബേസില്‍ എന്‍ പി, നിധീഷ് എം ഡി, ഏദന്‍ അപ്പിള്‍ ടോം, ഷറഫുദീന്‍ എന്‍ എം, അഖില്‍ സ്‌കറിയ, വിശ്വേശ്വര്‍ സുരേഷ്, വൈശാഖ് ചന്ദ്രന്‍, അജ്‌നാസ് എം ( വിക്കറ്റ് കീപ്പര്‍), എന്നിവരാണ് കേരള ടീം അംഗങ്ങള്‍.

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ഗ്രൂപ്പ് ഇയിലാണ് കളിക്കുന്നത്. ബറോഡയ്ക്ക് പുറമെ ബംഗാള്‍, ദില്ലി, മധ്യപ്രദേശ്, ത്രിപുര, ബിഹാര്‍ എന്നിവര്‍ക്കെതിരെയും കേരളത്തിന് മത്സരങ്ങളുണ്ട്. എല്ലാ മത്സരങ്ങളും രാവിലെ ഒമ്പത് മണിക്കാണ് ആരംഭിക്കുക. ബറോഡയ്‌ക്കെതിരായ മത്സരശേഷം 26ന് മധ്യ പ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. 28ന് ദില്ലിക്കെതിരേയും കളിക്കും. 31ന് ബംഗാളിനേയും കേരളം നേരിടും. ജനുവരി മൂന്നിന് ത്രിപുരയോടും കേരളം കളിക്കും. ജനുവരി അഞ്ചിന് ബിഹാറിനെതിരെയാണ് കേരളത്തിന്റെ അവസാന മത്സരം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News