Sanju Samson: വീണ്ടും സെഞ്ച്വറി, ആ റെക്കോർഡും സഞ്ജുവിന് സ്വന്തം; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ഇന്ത്യൻ താരം നേടുന്ന അതിവേ​ഗ സെഞ്ച്വറി എന്ന റെക്കോഡും ഇതോടെ സഞ്ജു സ്വന്തം പേരിലാക്കി. 

Written by - Zee Malayalam News Desk | Last Updated : Nov 8, 2024, 10:40 PM IST
  • ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ഇന്ത്യൻ താരം നേടുന്ന അതിവേ​ഗ സെഞ്ച്വറി എന്ന റെക്കോഡും ഇതോടെ സഞ്ജു സ്വന്തം പേരിലാക്കി.
  • 50 പന്തിൽ നിന്ന് 10 സിക്സും ഏഴ് ഫോറും ഉൾപ്പെടെ 107 റൺസ് എടുത്താണ് സഞ്ജു പുറത്തായത്.
Sanju Samson: വീണ്ടും സെഞ്ച്വറി, ആ റെക്കോർഡും സഞ്ജുവിന് സ്വന്തം; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

ഡ‌ർബൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന് സെഞ്ച്വറി. 47 പന്തിൽ നിന്നാണ് സഞ്ജു സെഞ്ച്വറി തികച്ചത്. ട്വൻ്റി-20ൽ തുടർച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ്വ റെക്കോഡും സഞ്ജു സ്വന്തമാക്കി.  ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ഇന്ത്യൻ താരം നേടുന്ന അതിവേ​ഗ സെഞ്ച്വറി എന്ന റെക്കോഡും ഇതോടെ സഞ്ജു സ്വന്തം പേരിലാക്കി. 50 പന്തിൽ നിന്ന് 10 സിക്സും ഏഴ് ഫോറും ഉൾപ്പെടെ 107 റൺസ് എടുത്താണ് സഞ്ജു പുറത്തായത്. ആദ്യ ടി-20ൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 203 റൺസാണ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. 

അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ തുടർച്ചയായി സെഞ്ച്വറി സ്വന്തമാക്കുന്ന നാലാമത്തെ താരം കൂടിയാണ് സഞ്ജു സാംസൺ.  ഗുസ്താവോ മക്കെയോണ്‍, റിലീ റൂസോ, ഫില്‍ സാള്‍ട്ട് എന്നിവരാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നാലാം ഓവറിൽ തന്നെ അഭിഷേക് ശർമയുടെ വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് സഞ്ജു - സൂര്യകുമാർ കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. സ്കോർബോർഡ് 90ൽ നിൽക്കെ നായകൻ സൂര്യകുമാറിനെയും(21) ഇന്ത്യക്ക് നഷ്ടമായി. മൂന്നാം വിക്കറ്റിൽ തിലക് വർമയോടൊപ്പം ചേർന്ന് സഞ്ജു ഇന്ത്യയുടെ സ്കോർ ബോ‍ർഡ് ചലിപ്പിക്കുകയായിരുന്നു. സഞ്ജുവിൻ്റെ സെഞ്ച്വറിക്ക് പിന്നാലെ 15ാം ഓവറിൽ 33 റൺസെടുത്ത് തിലക് വർമയും പുറത്തായി.

Also Read: Thudarum Movie: 'തുടരും'... മോഹൻലാൽ തരുൺ മൂർത്തി ചിത്രത്തിന് പേരായി; ടൈറ്റിൽ പോസ്റ്റർ

 

സെഞ്ച്വറിക്ക് ശേഷം എൻകബയോംസി പീറ്ററിനെ വീണ്ടും സിക്സിന് പറത്തിയ സഞ്ജു അടുത്ത പന്തും സിക്സ് അടിക്കാനുള്ള ശ്രമത്തില്‍ ബൗണ്ടറിയില്‍ ട്രിസ്റ്റന്‍ സ്റ്റബ്സിന്‍റെ കൈകളിലെത്തി. പിന്നാലെ എത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും(6 പന്തില്‍ 2), റിങ്കു സിംഗും(10 പന്തില്‍11) കോയെറ്റ്സിക്ക് മുന്നില്‍ അടിതെറ്റി വീണതോടെ അവസാന ഓവറുകളില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച പോലെ സ്കോര്‍ ഉയര്‍ത്താനായില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെറാള്‍ഡ് കോയെറ്റ്സി നാലോവറില്‍ 37 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News