Rohit Sharma: 'കുറച്ചു മാസങ്ങൾ കൂടി തുടരാം, അതിനിടയിൽ പുതിയ ക്യാപ്റ്റനെ കണ്ടെത്തൂ..': രോഹിത് ശർമ്മ

Rohit Sharma Retirement: ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ രോഹിത് ശർമ്മ പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്തായതോടെ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ കുറിച്ച് നിരവധി ചർച്ചകൾ വന്നിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 13, 2025, 08:21 AM IST
  • ശനിയാഴ്ച ബിസിസിഐ അവലോകന യോഗം ചേർന്നിരുന്നു
  • ഈ യോഗത്തിലാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്
  • രോഹിത് ശർമ്മ ഏതാനും മാസങ്ങൾ കൂടി ക്യാപ്റ്റനായി തുടരും
Rohit Sharma: 'കുറച്ചു മാസങ്ങൾ കൂടി തുടരാം, അതിനിടയിൽ പുതിയ ക്യാപ്റ്റനെ കണ്ടെത്തൂ..': രോഹിത് ശർമ്മ

ന്യൂഡല്‍ഹി: ടെസ്റ്റ് മത്സരങ്ങളിലെ ടീം ഇന്ത്യയുടെ തുടര്‍ച്ചയായ തോല്‍വികളുടെ പശ്ചാത്തലത്തില്‍ ബിസിസിഐ ശനിയാഴ്ച മുംബൈയില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ബിസിസിഐ ഭാരവാഹികള്‍, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ എട്ട് ടെസ്റ്റുകളില്‍ ആറെണ്ണവും ഇന്ത്യ തോറ്റതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ യോഗം.

Also Read: തോറ്റുമടങ്ങി ഇന്ത്യ; 10 വര്‍ഷത്തിന് ശേഷം കിരീടം തിരിച്ചുപിടിച്ച് ഓസ്ട്രേലിയ

യോഗത്തിൽ ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ടീമിന്റെ ഭാവി ക്യാപ്റ്റനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു. ഇതിനെ തുടർന്ന് രോഹിത് ശർമ്മ തന്റെ തീരുമാനം ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.  പുതിയ ക്യാപ്റ്റനെ സെലക്ടര്‍മാര്‍ കണ്ടെത്തുന്നത് വരെ ആ റോളില്‍ തുടരാന്‍ രോഹിത് സമ്മതിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭാവി ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതുവരെ അടുത്ത കുറച്ച് മാസത്തേക്ക് ക്യാപ്റ്റനായി തുടരാം, ആരെ തിരഞ്ഞെടുത്താലും തന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കും എന്നാണ് രോഹിത് ശർമ്മ ബിബിസിഐ ഭാരവാഹികളെ അറിയിച്ചതായിട്ടാണ് റിപ്പോർട്ട്.  

Also Read: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഞെട്ടിക്കുന്ന വാർത്ത; ഇവർക്ക് പെൻഷൻ ഗ്രാറ്റുവിറ്റി ആനുകൂല്യം ലഭിക്കില്ല!

ഇതോടെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ രോഹിത് തന്നെ നയിക്കുമെന്നത് വ്യക്തം. ഇതിന് ശേഷമാകും പിന്‍ഗാമിയെ കണ്ടെത്തുക. ഐപിഎൽ നടക്കുന്ന സമയത്തായിരിക്കും ഭാവി ക്യാപ്റ്റൻ്റെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കുക. 2024 ലെ ടി20 ലോകകപ്പ് വിജയിച്ചതിന് ശേഷമാണ് രോഹിത് ശർമ്മ ഈ ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടി20 ടീമിൻ്റെ ക്യാപ്റ്റനായി നിയമിച്ചത്. ഏകദിന-ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ജസ്പ്രിത് ബുംറയ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

എന്നാല്‍ ബിസിസിഐ അവലോകന ചര്‍ച്ചയില്‍ ബുംറയുടെ പേര് ഉയര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് ചിലര്‍ സംശയം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്. നടുവേദന അലട്ടുന്ന ബുംറയ്ക്ക് കൂടുതല്‍ മാച്ചുകള്‍ കളിക്കുന്നത് പലപ്പോഴും വെല്ലുവിളിയാകാറുണ്ടെന്നതാണ് റിപ്പോർട്ട്. ഓസ്‌ട്രേലിയന്‍ പര്യാടനത്തില്‍ രണ്ട് മത്സരങ്ങളില്‍ ബുംറ ടീമിനെ നയിച്ചെങ്കിലും അവസാന മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് പന്തെറിയാന്‍ കഴിഞ്ഞില്ല.

Also Read: മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

അവലോകന യോഗത്തിൽ ഇന്ത്യൻ ടീമിന്റെ തുടർച്ചയായ തോൽവിക്കൊപ്പം രോഹിത് ശർമ്മയുടെയും മുൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയുടേയും മോശം പ്രകടനം ചർച്ചയായിരുന്നു. ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തിരുന്നു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജൂണിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മ കളിക്കാനുള്ള സാധ്യത കുറവാണെന്നാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News