Malavya Rajyog 2025: വേദജ്യോതിഷ പ്രകാരം, ശുക്രൻറെ രാശിമാറ്റത്തിലൂടെയാണ് മാളവ്യ രാജയോഗം രൂപപ്പെടുന്നത്. ജനുവരി 28ന് ശുക്രൻ രാശിമാറ്റത്തിനൊരുങ്ങുകയാണ്.
ശുക്രൻ ഒരു രാശിയിൽ ശുഭകരമായ സ്ഥാനത്ത് എത്തുമ്പോൾ മാത്രമേ ആ രാശിക്കാർക്ക് സൌഭാഗ്യങ്ങൾ ഉണ്ടാകൂ. ശുക്രൻറെ രാശിമാറ്റം മൂലം മൂന്ന് രാശിക്കാരിലാണ് മാളവ്യ രാജയോഗം രൂപപ്പെടുന്നത്.
മാളവ്യരാജയോഗം രൂപപ്പെടുന്നതോടെ മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ സമ്പത്ത് വർധിക്കും. ആഗ്രഹിച്ച ജീവിതം സ്വന്തമാക്കാനാകും. ഏതെല്ലാം രാശിക്കാർക്കാണ് മാളവ്യ രാജയോഗം സൌഭാഗ്യങ്ങൾ നൽകുന്നതെന്ന് അറിയാം.
ഇടവം രാശിക്കാർക്ക് നിരവധി നേട്ടങ്ങൾ സ്വന്തമാക്കാനാകും. ഇവർക്ക് ആഗ്രഹിച്ച മേഖലയിൽ ജോലി ലഭിക്കും. സമ്പത്ത് വർധിക്കും. മക്കളിൽ നിന്നും ഗുരുക്കന്മാരിൽ നിന്നും പിന്തുണ ലഭിക്കും. വിദ്യാർഥികൾക്ക് അനുകൂല സമയമാണ്. ആഗ്രഹിച്ച നേട്ടങ്ങൾ സ്വന്തമാക്കാനാകും. കലാ-കായിക രംഗത്ത് ശോഭിക്കും. വിദേശത്ത് ഉന്നതപഠനം നടത്താൻ സാധിക്കും. വിദേശത്ത് ജോലി നോക്കുന്നവർക്കും അനുകൂല സമയമാണ്.
മിഥുനം രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും. ജീവിതത്തിൽ ആഗ്രഹിച്ച പലകാര്യങ്ങളും സ്വന്തമാക്കാനാകും. കടബാധ്യതകൾ കുറയും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധ്യത. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
മാളവ്യ രാജയോഗം കുഭം രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകും. ബിസിനസിൽ ശോഭിക്കും. മക്കളുടെ വിദ്യാഭ്യാസം നല്ല രീതിയിൽ നടത്താൻ സാധിക്കും. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)