ന്യൂഡൽഹി: ഇന്ത്യയുടെ സ്റ്റാർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ (Ravichandran Ashwin) തന്റെ അതിശക്തമായ ബൗളിങ്ങിലൂടെ ലോകമെമ്പാടും അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ കൊടുങ്കാറ്റ് പോലുള്ള ബൗളിംഗിന് ആരാധകർ ഏറെയാണ്.
നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഒന്നാം നമ്പർ ബൗളറാണ് Ravichandran Ashwin. അദ്ദേത്തിന്റെ പന്ത് തിരിക്കുന്ന കലയും നിരവധി ചർച്ച നേടിയിട്ടുണ്ട്. അടുത്തിടെ ടി20 ക്രിക്കറ്റിലും അശ്വിൻ തിരിച്ചുവരവ് നടത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അശ്വിൻ ടീമിലെത്തുമ്പോൾ തന്നെ ശക്തനായ ഒരു താരത്തിന്റെ കരിയർ അവസാനിക്കുമെന്ന സംശയമുണ്ട്. അത് മറ്റാരുമല്ല പ്രിയങ്കരനായ ഹർഭജൻ സിംഗ് ആണ്.
Also Read: പ്രണയത്തിൽ ക്ലീൻ ബൗൾഡ് ആയ CSK താരം Ruturaj Gaikwad ന്റെ സ്വപ്ന സുന്ദരിയെ അറിയാം
അശ്വിൻ കാരണം ഹർഭജനെ ധോണി പുറത്തിരുത്തി എന്നുവേണം പറയാൻ. ഈ താരം ഇപ്പോൾ കരിയറിന്റെ അവസാന ഘട്ടത്തിലാണ് അതുകൊണ്ടുതന്നെ അദ്ദേഹം എപ്പോൾ വേണമെങ്കിലും വിരമിക്കൽ പ്രഖ്യാപിക്കാമെന്നാണ് സൂചന.
രവിചന്ദ്രൻ അശ്വിൻ (Ravichandran Ashwin) മഹേന്ദ്ര സിംഗ് ധോണി (MS Dhoni) ക്യാപ്റ്റനായിരിക്കുമ്പോഴാണ് തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. അശ്വിൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുമ്പോൾ ടീമിലെ സ്ഥിരം ബൗളർ ഹർഭജൻ സിംഗ് ആയിരുന്നു. എന്നാൽ ധോണി അശ്വിന് കൂടുതൽ അവസരങ്ങൾ നൽകുകയും ഹർഭജനെ അവഗണിക്കാനും തുടങ്ങി.
ഇത് ഒരു പറഞ്ഞാൽ ഭാജിക്ക് ടി20 ടീമിൽ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തുവെന്ന് വേണം മനസിലാക്കാൻ. ലോകകപ്പ് നേടിയ ടീമിൽ ഹർഭജനും ഉണ്ടായിരുന്നു, എന്നാൽ അതിന് ശേഷം അശ്വിൻ തന്റെ പ്രകടനത്തിൽ ടീം ഇന്ത്യയിൽ സ്ഥാനം ഉറപ്പിച്ചതോടെ ഭാജി പിന്നിലാവുകയായിരുന്നു.
കഴിഞ്ഞ 20 വർഷമായി ഹർഭജൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമാണ്. ഇതിനിടയിൽ നിരവധി യുവ താരങ്ങൾ ടീം ഇന്ത്യയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ഇക്കാരണത്താൽ അദ്ദേഹത്തിന്റെ മടങ്ങിവരവ് ഇപ്പോൾ ബുദ്ധിമുട്ടാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Also Read: Viral Video: കളി പൂവനോട്, കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ
ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ ഹർഭജൻ സിംഗ് (Harbhajan Singh) തന്റെ അടിപൊളി ബൗളിംഗ് പ്രകടനത്തിൽ പേരുകേട്ടതാണ്. ടർബനേറ്റർ എന്നാണ് ആരാധകർ അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിക്കുന്നത്. ഒരിക്കൽ ഹർഭജൻ തന്റെ മാന്ത്രികത ലോകമെമ്പാടും പ്രചരിപ്പിച്ചിരുന്നു. 1998-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ (Australia) ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്‌ക്കായി ഹർഭജൻ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. എന്നാൽ മികച്ച പ്രകടനത്തിലൂടെ രവിചന്ദ്രൻ അശ്വിൻ ടെസ്റ്റ് ടീമിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. ഈ സാഹചര്യത്തിൽ ഹർഭജന്റെ തിരിച്ചുവരാനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്.
2015 മുതൽ ഹർഭജൻ സിംഗ് ടെസ്റ്റ് ടീമിന് പുറത്താണ്. വിരാട് കോഹ്‌ലിയുടെ (Virat Kohli) നായകത്വത്തിൽ പോലും അദ്ദേഹത്തിന് കളിക്കാൻ കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. പുതുതായി നിയമിതനായ ക്യാപ്റ്റൻ രോഹിത് ശർമ്മയും (Rohit Sharma) ഹർഭജനും മുംബൈ ഇന്ത്യൻസിനൊപ്പം (Mumbai Indians) കളിച്ചിട്ടുണ്ട്.
Also Read: Viral Video: ബദ്ധശത്രുക്കളായ മൂർഖന്മാർ മുഖാമുഖം വന്നാൽ..!
2017 വരെ ഹർഭജൻ മുംബൈ ടീമിന്റെ ഭാഗമായിരുന്നു. ഇന്ത്യക്കായി 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 417 വിക്കറ്റുകളും, 236 വൺഡേ മത്സരങ്ങളിൽ നിന്ന് 269 വിക്കറ്റുകളും 28 ടി20 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകളും ഹർഭജൻ നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...