ലണ്ടൻ : പണം കൊണ്ട് എപ്പോഴും ജയം കണ്ടെത്താനാകില്ല എന്ന പറയുന്നത് ഇതാണ്. സൂപ്പർ താരങ്ങളായ ലയണൽ മെസി ക്രിസ്റ്റ്യാനോ റൊണൾഡോ എന്നിവരെക്കാൾ ഫുട്ബോളിൽ അതിസമ്പന്നനായ ഒരു താരം പക്ഷെ ഇതുവരെ ഒരു പ്രൊഫഷണൽ മത്സരത്തിൽ ബൂട്ടിണിഞ്ഞിട്ടില്ല. ഫൈയ്ഖ് ബോൾക്കിയാ എന്ന മുൻ ലെസ്റ്റർ സിറ്റി താരമാണ് ഫുട്ബോളിൽ അതിസമ്പന്നനായിട്ടും സ്വന്തമാക്കാൻ ഒരു ടീമും പോലുമില്ലാതിരുക്കുന്നത്.
ബ്രൂണെയ് രാജ്യത്തിന്റെ സുൽത്താനായ ഹസ്സനാൽ ബോൽക്കിയുടെ സഹോദര പുത്രനായ ഫൈയ്ഖിനെ താൻ ഭാഗമായ പോർച്ചുഗീസ് ക്ലബായ മാരിടിമോയിൽ നിന്ന് പുറത്താക്കി. ഫൈയ്ഖുമായിട്ട് ഇനിയും കാരർ ബാക്കിയുള്ള ടീം അത് റദ്ദാക്കിയാണ് 16 ബില്ല്യൺ ആസ്തിയുള്ള താരത്തെ പുറത്താക്കിയിരിക്കുന്നത്.
സതാംപ്ടൺ അക്കാദമിയിലൂടെ ഫുട്ബോളിലെത്തിയ 23കാരനായ താരം പിന്നീട് ആഴ്സനെൽ, ചെൽസി എന്നീ ക്ലബുകളുടെ അക്കാദമിക താരമായി പ്രവർത്തിച്ചിരുന്നു. അതിന് ശേഷമാണ് ലെസ്റ്റർ സിറ്റി തങ്ങളുടെ പ്രൊഫഷണൽ ടീമിലേക്ക് ഫൈയ്ഖിനെ മൂന്ന് വർഷത്തെ കരാറിടസ്ഥാനത്തിൽ സ്വന്തമാക്കുന്നത്. എന്നാൽ ഒരു തവണ പോലും അതിസമ്പന്നനായ താരത്തെ ലെസ്റ്റർ തങ്ങളുടെ പ്ലേയിങ് ഇല്ലവനിൽ പോയിട്ട് ബെഞ്ചിൽ പോലുമിരുത്തിട്ടില്ല.
ALSO READ : Diego Maradona | ഫുട്ബോൾ ഇതിഹാസം മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് അസമില്‍ നിന്ന് കണ്ടെത്തി
തുടർന്നാണ് പോർച്ചുഗീസ് ടീം ഫൈയ്ഖിനെ സ്വന്തമാക്കുന്നത്. എന്നാൽ താരം ക്ലബിലെത്തി ഒരു വർഷം പിന്നിട്ടതിന് ശേഷം മാരിടിമോ ആ കരാർ റദ്ദാക്കി താരത്തെ ടീമിൽ നിന്ന് പുറത്താക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ മാരിടിമോയുടെ പ്രൊഫഷണൽ ടീമിൽ ഒരു തവണ പോലും ഫൈയ്ഖ ബൂട്ടണിഞ്ഞിട്ടില്ല. രണ്ട് തവണ ബി ടീമിനായി ജേഴ്സയണിഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...