ന്യൂ ഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റൻ പ്രശ്നം (Indian Cricket Team Captaincy Issue) കൂടുതൽ വിവാദത്തിലേക്ക്. തന്നെ മുൻകൂട്ടി അറിയിക്കാതെയാണ് ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതെന്ന് ടെസ്റ്റ് ടീം നായകൻ വിരാട് കോലി (Virat Kohli). ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായിട്ടുള്ള വാർത്ത സമ്മേളനത്തിലാണ് കോലിയുടെ പ്രതികരണം.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ഒന്നര മണിക്കൂർ ദൈർഘ്യത്തിനുള്ളിലാണ് തനിക്ക് പകരം രോഹിത് ശർമയെ ഏകിദന ക്യാപ്റ്റനാക്കിയെന്ന് ചീഫ് സെലക്ടർ ചേതൻ ശർമ തന്നെ അറിയിച്ചതെന്ന് ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ പറഞ്ഞു. ഇതിനെ കുറിച്ച് മറ്റൊരു ചർച്ചയോ ഉണ്ടായിട്ടില്ല എന്ന് വിരാട് കോലി വ്യക്തമാക്കുകയും ചെയ്തു.
കൂടാതെ ടി20 ക്യാപ്റ്റൻസിയെ ഒഴിയുന്നത് സംബന്ധിച്ച് സൗരവ് ഗാംഗുലിയുടെ വാദത്തെ കോലി തള്ളുകയും ചെയ്തു. ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതുൾപ്പെടെ സംഭവത്തിൽ യാതൊരു ചർച്ചയും ഉണ്ടായിട്ടില്ല. ബിസിസിഐയുടെ തീരുമാനത്തിന് ശേഷം ചീഫ് സെല്കടർ വിളിച്ചറിയിച്ചതാണ് തനിക്ക് ആകെ ലഭിച്ച വിവരമെന്ന് കോലി തുറന്നടിക്കുകയും ചെയ്തു.
ALSO READ : കോലി ടെസ്റ്റ് മാത്രം നോക്കിയാൽ മതി; രോഹിത് ശർമ ഇന്ത്യയുടെ ഏകദിന, T20 ക്യാപ്റ്റൻ
അതേസമയം താൻ രോഹിത്തിന്റെ കീഴിൽ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ താൻ ടീമിന്റെ ഭാഗമാകുമെന്ന് കോലി വാർത്തസമ്മേളനത്തിൽ ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ഏകദിന പരമ്പരയിൽ താൻ ഉണ്ടാകുമോ എന്ന ചോദ്യം തന്നോടല്ല ഇത്തരത്തിൽ വൃത്തങ്ങളെ ഉദ്ദിരിച്ച വാർത്തകൾ പുറത്ത് വിടുന്നവരോടാണ് ചോദിക്കേണ്ടതെന്ന മറുപടിയായി വിരാട് പറഞ്ഞു. കൂടാതെ താൻ ഒരുക്കിലും ബിസിസിഐയോട് വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലയെന്നും ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ വ്യക്തമാക്കുകയും ചെയ്തു.
ALSO READ : വിരാട് കോലി അറിയിച്ച ആ സന്തോഷ വാർത്തയ്ക്കായിരുന്നു 2021ൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചത്
ബിസിസിഐ പുതുതായി നിയമിച്ച ഇന്ത്യയുടെ ഏകദിന, ടി20 ക്യാപ്റ്റൻ രോഹിത് ശർമയുമായി തനിക്ക് യാതൊരു പ്രശ്നവുമില്ല. ഇത് താൻ രണ്ട് വർഷമായി വിശദീകരിച്ച് മടുത്തുയെന്ന് വിരാട് കോലി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പ്രകടനമികവിലും തന്ത്രപരമായി രോഹിത് ഒരു മികച്ച ക്യാപ്റ്റനാണ്. കെ.എൽ രാഹുലുമായി ഒത്തുചേർന്ന് ടീമിനെ മികച്ച രീതിയിൽ നയിക്കുമെന്ന് കോലി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...