ദുബായ്: ICC Test Ranking പട്ടികയിൽ ഇന്ത്യൻ താരങ്ങൾക്ക് മുന്നേറ്റം. ഓസ്ട്രേലിയൻ പര്യടനത്തിലെ മികച്ച പ്രകടനങ്ങൾക്കാണ് ഇന്ത്യൻ താരങ്ങൾക്ക് ടെസ്റ്റ റാങ്കിങ് പട്ടികയിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചത്. വിക്കറ്റ് കീപ്പർ റാങ്കിങ് പട്ടികയിൽ ഒന്നാമതെത്തി ഇന്ത്യൻ താരം റിഷഭ് പന്ത്. ബ്രസ്ബെയിനിൽ ഓസീസനെതിരെ ഇന്ത്യയെ ജയത്തിലേക്ക് നയിച്ച ഇന്നിങ്സാണ് താരത്തിന് റാങ്ക് പട്ടികയിൽ മുന്നേറ്റ നേടാൻ സഹായിച്ചത്. വിജയം അനിവാര്യമായ നാലം മത്സരത്തിലെ അവസാന ദിനത്തിൽ പന്ത് പുറത്താകതെ നേടിയ 89 റൺസാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചതും.
Pant attains career-best rankings
Root returns to top five with his highest rating pointsTop performers from the first #SLvENG Test and final #AUSvIND Test make significant gains in the @MRFWorldwide ICC Test Player Rankings!
Details
— ICC (@ICC) January 20, 2021
ടെസ്റ്റ് ബാറ്റിങ് റാങ്ക് പട്ടികയിൽ വലിയ മുന്നേറ്റമാണ് പന്തിന് ഉണ്ടായിരിക്കുന്നത്. പന്തിന്റെ (Rishabh Pant) കരിയറിലെ തന്നെ ഏറ്റവും ഉയർന്ന റാങ്കാണിത്. കഴിഞ്ഞ വർഷം 29 റാങ്കിലേക്ക് പിന്തള്ളപ്പെട്ട പന്ത്, ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലെ താരത്തിന്റെ പ്രകടനമാണ് റാങ്കിങ്ങിൽ കുതിപ്പ് ഉണ്ടാക്കാൻ സാഹായിച്ചത്. ടെസ്റ്റ് ബാറ്റിങ് റാങ്കിൽ നിലവിൽ 13-ാം സ്ഥാനത്താണ് പന്ത്. ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്കിനെ പിന്തള്ളയാണ് പന്ത് മികച്ച വിക്കറ്റ് കീപ്പറായത്. ബാറ്റിങ് റാങ്കിങ്ങിൽ ഡി കോക്ക് 15-ാം സ്ഥാനത്താണ്.
ALSO READ: Ind vs Aus, Test Series: ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഗംഭീര ക്ലൈമാക്സ്; ഓസീസിനെ തരിപ്പണമാക്കി ഇന്ത്യ
എന്നാൽ ആദ്യ മത്സരത്തിന് ശേഷം ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ച് വിരാട് കോലിക്ക് (Virat Kohli) റാങ്കിങ്ങിൽ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ബ്രിസ്ബെയിനിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ഓസീസ് താരം മാർനെസ് ലാബുഷെയ്ൻ കോലിയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി. ന്യൂസിലാൻഡിന്റെ കെയിൻ വില്യംസൺ ഒന്നാം സ്ഥാനത്തും, സ്റ്റീവ് സ്മിത്തുമാണ് രണ്ടാം സ്ഥാനത്തുള്ളത്. ചേതേശ്വർ പൂജാര ഒരു സ്ഥാനം കൂടി കയറി ഏഴാം സ്ഥാനത്തെത്തി.
ALSO READ: Gabba Test: Siraj ന് 5 വിക്കറ്റ്, ഇന്ത്യക്ക് ജയിക്കാൻ 324 റൺസും കൂടി
യുവതാരം ശുഭ്മാൻ ഗില്ലിനും (Shubhman Gill), വാഷിങ്ടൺ സുന്ദറിനും ഷാർദുൽ താക്കൂറിനും മുഹമ്മദ് സിറാജിനും കഴിഞ്ഞ പരമ്പരയിലെ പ്രകടനത്തിലൂടെ റാങ്കിൽ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. 21 സ്ഥാനങ്ങൾ മുന്നേറി ഗിൽ 47-ാം സ്ഥാനത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...