കോഴിക്കോട്: എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ പൊലീസ് കേസെടുത്തു. യുവാവിന്റെ സുഹൃത്തും വടകര വൈക്കിലശ്ശേരി സ്വദേശിയുമായ മഹേഷിനെതിരെയാണ് കേസ്. ആശുപത്രിയില്‍ കഴിയുന്ന കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് എന്ന യുവാവ് നല്കിയ പരാതിയിലാണ് കേസെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരിന്നു കേസിനാസ്പദമായ സംഭവം. തിങ്കളാഴ്ച രാത്രിയോടെ മഹേഷും സുഹൃത്തും നിധീഷും ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. ആ സമയത്ത് മഹേഷ് കൊണ്ടു വന്ന ബീഫ് നിധീഷ് കഴിക്കുകയും ചെയ്തു.
Read Also: ഭാവ 'ചന്ദ്രൻ' വിടവാങ്ങി; സംസ്കാരം നാളെ, അനുശോചിച്ച് നേതാക്കൾ
താന്‍ ബീഫില്‍ എലിവിഷം ചേര്‍ത്തിട്ടുണ്ടെന്ന് മഹേഷ് പറഞ്ഞെങ്കിലും തമാശയാകുമെന്ന് കരുതി നിധീഷ് ബീഫ് കഴിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് നിധീഷിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.