മിലാൻ : സഹതാരത്തിന്റെ പണം മോഷ്ടച്ചതിന് ശേഷം പാകിസ്താന്റെ ബോക്സിങ് താരത്തെ ഇറ്റലിയിൽ കാണാതായി. ഒളിമ്പിക്സ് യോഗ്യത ടൂർണമെന്റിനായി ഇറ്റലിയിലേക്ക് പോയ പാക് ബോക്സർ സൊഹൈബ് റഷീദിനെയാണ് കാണാതായതെന്ന് പാകിസ്താൻ അമേച്ചർ ബോക്സിങ് ഫെഡറേഷൻ അറിയിച്ചു. താരത്തെ കാണ്മാനില്ലെന്ന് ഫെഡറേഷൻ പാകിസ്താൻ എമ്പസിക്ക് വിവരം നൽകുകയും ചെയ്തു.
ഇത് രാജ്യത്തിനും ഫെഡറേഷനും അപമാനമായി. അഞ്ച് പേരടങ്ങുന്ന പാക് ബോക്സിങ് സംഘത്തോടൊപ്പമാണ് സൊഹൈബ് ഒളിമ്പിക്സ് യോഗ്യത മത്സരത്തിനായി ഇറ്റലിയിലേക്ക് പോയതെന്ന് പാക് ബോക്സിങ് ഫെഡറേഷൻ ദേശീയ സെക്രട്ടറി കേൺൽ നസീർ അഹമ്മദ് പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പാകിസ്താന് വേണ്ടി വെങ്കലം നേടിയ താരമാണ് സൊഹൈബ്.
ഇറ്റലിയിലേക്കുള്ള സംഘത്തിലുണ്ടായിരുന്ന വനിത ബോക്സിങ് താരത്തിന്റെ പണമാണ് സൊഹൈബ് കവർന്നത്. വനിത താരം പരിശീലനത്തിന് പോയപ്പോൾ ലോക്കറിൽ നിന്നും ബോക്സിങ് താരത്തിന്റെ മുറിയുടെ താക്കേൽ സംഘടിപ്പിക്കുകയും തുടർന്ന് വിദേശ കറൻസി ഉൾപ്പെടെ മോഷ്ടിച്ചുകൊണ്ട് സൊഹൈബ് കടന്നുകളയുകയായിരുന്നു.
സംഭവം പോലീസിനെ അറിയിച്ചു. എന്നാൽ താരത്തെ സംബന്ധിച്ചുള്ള യാതൊരു വിവരം ലഭിച്ചട്ടില്ലയെന്ന് ഫെഡറേഷൻ അറിയിച്ചു. ഇതാദ്യമല്ല പാകിസ്താൻ താരങ്ങൾ വിദേശത്തെത്തി രാജ്യത്തിന്റെ ടീമിൽ ഒളിച്ചോടി പോകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.